കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ് റിപ്പോർട്ടില്‍ ഇരുവരുടേയും പേരുണ്ട്.
മുൻപ് അഭിമുഖ സംഭാഷണത്തിനിടെ അവതാരകയെ ചീത്തവിളിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസി ലഹരിയുടെ ഉന്മാദത്തിൽ ആയിരുന്നു എന്ന് ആരോപണമുയർന്നിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു എന്ന് പരിശോധിക്കാൻ എങ്കിലും അതിനുമുമ്പ് തന്നെ സിനിമ മേഖലയിലെ ഉന്നതർ ഇടപെട്ട് കേസ് പിൻവലിപ്പിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് നിർമ്മാതാക്കൾ അടക്കം പരാതിയുമായി പരസ്യമായി രംഗത്തെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
-->
ഓം പ്രകാശ് കുപ്രസിദ്ധ ഗുണ്ടാ തലവന് മലയാള സിനിമയിലെ പ്രമുഖ താരങ്ങളുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. കൂടാതെ ലഹരി ഇടപാട് നടക്കുന്നു എന്ന വിവരത്തെ ചൊല്ലിയാണ് പോലീസ് ഓംപ്രകാശിനെ തിരഞ്ഞതും. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിൻറെ കൈവശം മാരക ലഹരി മരുന്നായ കൊക്കൈൻ കാണപ്പെടുകയും ചെയ്തു. സിനിമ മേഖലയിലെ ലഹരി വിതരണത്തിന്റെ മൊത്തം ഇടപാടുകാരനാണോ ഓം പ്രകാശ് എന്ന് സംശയിക്കേണ്ട നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ പുരോഗമിക്കുന്നത്.
മലയാള സിനിമാതാരങ്ങൾക്കിടയിൽ വ്യാപകമാകുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് മുൻപും റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഒന്നും കാര്യക്ഷമമായി നടന്നിട്ടില്ല. ഏറ്റവും ഒടുവിൽ ആഷിക് അബുവിന്റെയും, റിമ കല്ലിങ്കലിന്റെയും പേര് ചേർത്ത് ലഹരി ഇടപാടുകളെ കുറിച്ച് ആരോപണമുയർന്നെങ്കിലും അതും പോലീസ് കാര്യമായി ഗൗനിച്ചില്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക