
കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനില്‍ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. 2023 മെയ്യ് 24 ന്, കടവന്ത്ര മെഡിഗ്ലോ എന്ന സ്ഥാപനത്തില്‍ വെച്ചായിരുന്നു പ്രതി തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയത്.
വണ്ണം കുറയാത്തതിനെ തുടർന്ന് യുവതി വീണ്ടും ക്ലിനിക്കില്‍ എത്തി സജുവിനെ കണ്ടു. തുടർന്ന് ജൂണ്‍ 11 ന് സ്ഥാപനത്തില്‍ വെച്ച് ഓപ്പണ്‍ ശസ്ത്രക്രിയയും നടത്തി. പിന്നാലെ യുവതിക്ക് ഗുരുതരായ അണുബാധയും വേദനയുമുണ്ടായി. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്.