EntertainmentFlashIndiaNews

കർണാടകയിൽ ഇനി സിനിമാ ടിക്കറ്റിനും ഒടിപി സബ്സ്ക്രിപ്ഷനും സെസ്സ്; വിചിത്ര നീക്കവുമായി സർക്കാർ: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്സ്ക്രിപ്ഷൻ ഫീസിനും രണ്ട് ശതമാനംവരെ സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബില്‍ കർണാടക നിയമസഭ പാസാക്കി. സംസ്ഥാനത്ത് സിനിമാമേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപവത്കരിക്കാനാണിത്.

കർണാടക സിനി ആൻഡ് കള്‍ച്ചറല്‍ വർക്കേഴ്സ് വെല്‍ഫെയർ ബില്‍ 2024 എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ഐകകണ്ഠ്യേനയാണ് ബില്‍ പാസാക്കിയതെന്ന് തൊഴില്‍വകുപ്പുമന്ത്രി സന്തോഷ് എസ്. ലാഡ് അറിയിച്ചു. ഇതോടെ സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്സ്ക്രിപ്ഷനും സംസ്ഥാനത്ത് ചെലവേറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഏഴ് അംഗങ്ങളുള്ള ക്ഷേമബോർഡ് രൂപവത്കരിക്കാനും ബില്‍ ലക്ഷ്യമിടുന്നു. കർണാടകത്തില്‍ നടീനടന്മാരും സാങ്കേതികവിദഗ്ധരും ഉള്‍പ്പെടെ 2355 പേർ സിനിമാമേഖലയില്‍ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button