
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി അറുപത്തിയാറാംമൈലിന് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അറുപത്തിയാറാംമൈല്‍ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍നിന്നും പുക ഉയരുകയായിരുന്നു.
ഈ സമയം കാറിന് പിന്നില്‍ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറില്‍ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയില്‍ കാറിനുള്ളില്‍ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കില്‍ വന്നിടിച്ചു കയറുകയുമായിരുന്നു.