
അമ്ബലപ്പുഴ പൊലീസ് സ്റ്റേഷനില്‍ പൊലീസും ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകരും തമ്മില്‍ വാക്കേറ്റം. ഇരുവിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചവരെ അറസ്റ്റ് ചെയ്തതതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം.കാറിലിരുന്ന് മദ്യപിച്ചതിന് പിടികൂടിയ യുവാക്കളെ ഇറക്കാനായി സ്റ്റേഷനില്‍ എത്തിയതായിരുന്നു സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ.
സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസർ ഉള്‍പ്പടെ അമ്ബലപ്പുഴ സ്റ്റേഷനിലെത്തി. കൂടുതല്‍ പ്രവർത്തകർ എത്തിയതോടെ തർക്കമായി. പൊലീസിനെ അസഭ്യം പറയല്‍, സംഘം ചേർന്ന് ലഹള ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.