
പട്ടാമ്ബി: സിനിമാ പ്രവര്‍ത്തകനായ കണ്ണന്‍ പട്ടാമ്ബിക്കെതിരായ പീഡന പരാതിയിയില്‍ അറസ്റ്റ് വൈകുന്നതിനെതിരെ പട്ടാമ്ബിയിലെ യുവ ഡോക്ടര്‍ രംഗത്ത്. ഡോക്ടറുടെ പരാതിയില്‍ പട്ടാമ്ബി പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നെങ്കിലും ഇതുവരെ കണ്ണന്‍ പട്ടാമ്ബിയെ അറസ്റ്റ് ചെയ്യ്തിരുന്നില്ല. ഇതോടെ ഡോക്ടര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.
2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പട്ടാമ്ബിയിലെ ആശുത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതാണ് കണ്ണന്‍ പട്ടാമ്ബി. ഡോക്ടറുടെ റൂമിലെത്തിയ കണ്ണന്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.