
ജെ.ഡി.എസ്. മുൻ എം.പി. പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരായ ഏറ്റവും പുതിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഹാസൻ സ്വദേശിയായ വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയിലെ കൂടുതല്‍വിവരങ്ങളാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. മകന്റെ സ്കൂള്‍ അഡ്മിഷന് വേണ്ടി സമീപിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ തനിക്കെതിരേ അതിക്രമം കാട്ടിയതെന്നും വീഡിയോകോള്‍ സെക്സിനായി നിർബന്ധിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
പ്രജ്ജ്വലിനെതിരേ പീഡന പരാതി നല്‍കുന്ന നാലാമത്തെയാളാണ് യുവതി. പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവർ രേഖാമൂലം പരാതി നല്‍കിയത്. മകന്റെ സ്കൂള്‍ അഡ്മിഷന് സഹായംതേടിയാണ് വീട്ടമ്മ പ്രജ്ജ്വലിനെ സമീപിച്ചത്. തുടർന്ന് എം.പി.യായ പ്രജ്ജ്വല്‍ വീട്ടമ്മയുടെ നമ്ബർ വാങ്ങി. പിന്നാലെ വീഡിയോകോള്‍ ചെയ്യാൻ തുടങ്ങി. വീഡിയോകോളിലൂടെ സെക്സ് ചെയ്യാൻ പ്രജ്ജ്വല്‍ നിർബന്ധിച്ചു. ഒക്ടോബർ 2019 മുതല്‍ 2020 വരെ പത്ത് തവണയോളം ഇത്തരത്തില്‍ വീഡിയോകോള്‍ സെക്സ് ചെയ്തു. ഇതിനിടെ മകന്റെ അഡ്മിഷനെക്കുറിച്ച് ചോദിക്കുമ്ബോഴെല്ലാം ലൈംഗികബന്ധത്തിന് തയ്യാറാകാതെ അത് നടക്കില്ലെന്നായിരുന്നു എം.പി. മറുപടി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.