
കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കഴുത്തറത്ത് നിലയില്‍ യുവാവിന്റെ മൃതദേഹം. കളിയിക്കാവിളയില്‍ കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി 11.45ന് റോഡരികില്‍ ഒതുക്കിയ നിലയില്‍ കണ്ട കാറില്‍ ലൈറ്റ് ഓണായിരിക്കുന്നത് കണ്ടാണ് പോലീസ് പരിശോധിച്ചത്. യുവാവിന്റെ കഴുത്ത് 70 ശതമാനവും അറത്തിരുന്നു. കാറിന്റെ ഡിക്കി തുറന്നിരുന്നു. സ്വന്തമായി ക്രഷര്‍ യൂണിറ്റ് നടത്തുന്ന ദീപു ഇവിടേക്ക് ജെസിബിയടക്കമുളളവ വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയുമായി കൊയമ്ബത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.