FlashKeralaNews

കേരളം വിഭജിച്ച് മലബാർ സംസ്ഥാനം രൂപീകരിക്കണം; അവഗണന തുടരുമ്പോഴാണ് വിഘടന വാദം ആരംഭിക്കുന്നത്: പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിവാദ പരാമർശവുമായി എസ് വൈ എസ് നേതാവ് – വിശദാംശങ്ങൾ വായിക്കാം

കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ത്തി എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലാണ് അദേഹം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു.

ad 1

വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്ബോള്‍ മലബാര്‍ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തെറ്റുപറയാന്‍ കഴിയില്ല. തെക്കന്‍ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാല്‍ അവഗണനയുണ്ടാകുമ്ബോള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും മുസ്തഫ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതേസമയം, മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. 17298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്ബോള്‍ 7408 സീറ്റ് പ്രശ്‌നം വരും. അതില്‍ നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു വിദ്യാഭ്യമന്ത്രി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button