CinemaEntertainmentGalleryNews

ആരാധക തള്ളലിൽ അക്ഷരാർത്ഥത്തിൽ ഭയന്ന് വിറച്ച് പ്രേമലു നായിക മമിതാ ബൈജു; ചെന്നൈയിൽ മാൾ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ താരത്തിന് ചുറ്റും തിക്കി തിരക്കി കൂടിയത് ആയിരക്കണക്കിന് ആരാധകർ: വീഡിയോ ദൃശ്യങ്ങൾ കാണാം

തമിഴ്‌നാട്ടില്‍ ആരാധകർ‌ക്കിടയില്‍ കുടുങ്ങിയ നടി മമിതാ ബെെജുവിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ചെന്നെെയിലെ ഒരു മാളില്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ ആരാധകരുടെ തിക്കിലും തിരക്കിലും മമിത കുടുങ്ങുകയായിരുന്നു. ഉദ്ഘാടനം ചെയ്യാൻ വച്ച റിബണ്‍ വരെ പൊട്ടിപ്പോയെന്ന് മമിത മാദ്ധ്യമങ്ങളോട് പറയുന്നുണ്ട്.

ad 1

ഉദ്ഘാടനത്തിനായി താരം എത്തുമ്ബോള്‍ മാളിനകത്തെ ആരാധകർ അരിക്കിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. മുന്നോട്ട് നടക്കാൻ കഴിയാതെ ഭയന്ന് നടി നില്‍ക്കുന്നു. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ ശ്രമപ്പെട്ടാണ് നടിയെ ചടങ്ങ് നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

മലയാളത്തില്‍ വൻ ഹിറ്റായ ‘പ്രേമുലു’ എന്ന സിനിമ തമിഴ്‌നാട്ടിലും റിലീസ് ചെയ്തിരുന്നു. ഇതിന്റെ ഇഫക്‌ട് ആണ് ഇതിന് കാരണമെന്നും താൻ ശരിക്കും ഞെട്ടിയെന്നും മമിത മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ മമിത തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ജി വി പ്രകാശിന്റെ നായികയായി ‘റെബല്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ഇപ്പോള്‍ രാംകുമാർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് മമിത. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകൻ.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button