FlashIndiaLife StyleNews

ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം രൂപയിൽ താഴെ ചെലവിൽ സന്ദർശിക്കാൻ സാധിക്കുന്ന 6 കുഞ്ഞൻ രാജ്യങ്ങൾ; വിശദമായി വായിക്കാം

പണക്കാരന്റെ വിനോദത്തിനും ആനന്ദത്തിനുമുള്ള മാർഗം മാത്രമായിരുന്ന വിനോദസഞ്ചാരം ഇന്ന് ഏറെ ജനകീയമായിക്കഴിഞ്ഞു. കേവലം കാഴ്ചകള്‍ കാണലുകള്‍ക്കപ്പുറത്തേക്ക് ഒരു ജീവിതരീതിയായും സംസ്കാരമായും സഞ്ചാരം മാറുകയാണ്. ബഡ്ജറ്റ് യാത്രകളാണ് ഇപ്പോഴത്തെ ട്രെൻഡ്. നമ്മുടെ നാട്ടില്‍ മാത്രമല്ല, വിദേശ യാത്രകളിലും ബഡ്ജറ്റ് യാത്രകള്‍ സാധ്യമാണ്. ബഡ്ജറ്റ് എയർലൈനുകള്‍ ബുക്ക് ചെയ്ത്, ചിലവ് കുറഞ്ഞ താമസ സൗകര്യങ്ങള്‍ തിരഞ്ഞെടുത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള യാത്രകളാണവ. ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം രൂപയില്‍ താഴെ ചിലവില്‍ പോയി വരാൻ സാധിക്കുന്ന ചില വിദേശ ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.

ad 1

തായ്ലൻഡ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ പോകാൻ ആഗ്രഹിക്കുന്ന നാടുകളിലൊന്നാണ് തായ്ലൻഡ്. ബീച്ചുകളും നൈറ്റ്ലൈഫും പാർട്ടിയും പ്രകൃതി ഭംഗിയും ഭക്ഷണ വൈവിധ്യങ്ങളും എല്ലാം സമ്മേളിക്കുന്ന തായ്ലൻഡില്‍ ഇന്ത്യയില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ പോയി വരാം. പട്ടായയും ഫുക്കറ്റും ക്രാബിയും അവിടുത്തെ ബീച്ച്‌ ലൈഫും പാർട്ടികളുമെല്ലാം സഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്. വളരെ ചിലവ് കുറഞ്ഞ താമസവും രുചികരവും ചിലവ് കുറഞ്ഞതുമായ സ്ട്രീറ്റ് ഫുഡുമെല്ലാമാണ് തായ്ലൻഡ് യാത്രകളുടെ ചിലവ് കുറയ്ക്കുന്നത്.

ad 3
ad 4

ചുറ്റിയടിക്കാനായി ബൈക്കുകള്‍ വാടകയ്ക്ക് കിട്ടും. കുറച്ചൊന്ന് കഷ്ടപ്പെടാൻ തയ്യാറായാല്‍ പാക്കേജോ ഗൈഡോ ഇല്ലാതെ പോവാം. കാര്യമായ സുരക്ഷ പ്രശ്നങ്ങളുമില്ല.ഇന്ത്യൻ സഞ്ചാരികള്‍ക്ക് വിസ ഓണ്‍അറൈവലായിട്ടായിരുന്നു തായ്ലൻഡില്‍ പ്രവേശനം നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിസ രഹിത പ്രവേശനവും അനുവദിക്കുന്നുണ്ട്. ഇന്ത്യക്കാരായ സഞ്ചാരികള്‍ നിർണായകമായതിനാല്‍ തായ്ലൻഡ് വിസ രഹിത പ്രവേശനം നീട്ടുകയും ചെയ്തിരുന്നു. പാസ്പോർട്ട് നിർബന്ധമാണ്.

ad 5

ശ്രീലങ്ക

ബഡ്ജറ്റ് വിദേശയാത്രയെന്നാല്‍ ഇന്ത്യക്കാർക്കത് ശ്രീലങ്കയാണ്. ഏകദേശം കേരള/തമിഴ്നാട് മിക്സഡ് കള്‍ച്ചറുള്ള, ഭക്ഷണവൈവിധ്യങ്ങളും ആതിഥ്യമര്യാദയും വേണ്ടുവോളമുള്ളൊരു കുഞ്ഞ് രാജ്യം. കേരളത്തില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാൻ പറ്റുന്ന വിദേശരാജ്യമാണ് ശ്രീലങ്ക. സാംസ്കാരിക ഇടങ്ങളും വന്യജീവിതങ്ങളും മൂന്നാർ പോലെ കാൻഡി മലകളുമൊക്കെയടങ്ങുന്ന വ്യത്യസ്ത പാക്കേജുകള്‍ തിരഞ്ഞെടുക്കാം. നമ്മുടെ ധനുഷ്കോടിയുടെ തൊട്ടടുത്ത് കിടക്കുന്ന ഈ രാജ്യത്തേക്ക് പോകാൻ ഇപ്പോള്‍ നാഗപട്ടണത്ത് നിന്ന് കപ്പല്‍ സർവീസും ലഭ്യമാണ്. കേവലം 5000 രൂപ മുതലാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്.

ഇപ്പോള്‍ വിസയും സൗജന്യമാണ്. മെട്രോയൊന്നും ഇല്ലാത്ത രാജ്യമായതിനാല്‍ ട്രെയിനും ബസുമാണ് പ്രധാന പൊതുഗതാഗത സംവിധാനങ്ങള്‍. ചെറിയ രാജ്യമായതിനാല്‍ തന്നെ വെറും ഒരാഴ്ചത്തെ സമയംകൊണ്ട് പ്രധാന കാഴ്ചകളെല്ലാം കാണാനാകും എന്നതാണ് മറ്റൊരു ഗുണം. ഹോസ്റ്റലുകള്‍ തിരഞ്ഞെടുത്താല്‍ തുച്ചമായ പണം മാത്രമേ താമസത്തിനും ചിലവാകുകയുള്ളു.

നേപ്പാള്‍:

ഇന്ത്യക്കാർക്ക് സ്വന്തം രാജ്യം പോലെയാണ് നേപ്പാള്‍. ഇന്ത്യക്കും ചൈനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ അതിമനോഹരമായ രാജ്യത്താണ് എവറസ്റ്റ് ഉള്‍പ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണവും സ്ഥിതി ചെയ്യുന്നത്. പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, ബുദ്ധൻ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷണല്‍ പാർക്ക്, കാഠ്മണ്ഡു താഴ്വര, ചിത്വാൻ ദേശീയ ഉദ്യാനം തുടങ്ങി നിരവധി കാഴ്ചകളാണ് നേപ്പാളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാള്‍ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ബാക്ക്പാക്കിങ് ടൂറിസ്റ്റുകളുടെ സ്വപ്ന ഡെസ്റ്റിനേഷനാണ് നേപ്പാള്‍. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പോക്കറ്റ് കീറാതെ എളുപ്പത്തില്‍ നേപ്പാളില്‍ പോയി വരാം. വാലിഡായ ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ് ഇന്ത്യക്കാർക്ക് നേപ്പാളില്‍ പ്രവേശിക്കാൻ ആവശ്യമായിട്ടുള്ളത്. കറൻസി പോലും മാറേണ്ട ആവശ്യമില്ല. ഹോസ്റ്റല്‍-ബാക്പാക്ക് സംസ്കാരം യാത്രകളുടെ ചിലവ് വീണ്ടും കുറയ്ക്കുന്നു.

ഭൂട്ടാൻ:

ഹിമാലയൻചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്കാരിക പൈതൃകത്തില്‍ നിറഞ്ഞുനില്‍ക്കുമ്ബോഴും ഭൂട്ടാൻ സഞ്ചാരികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിർമ്മാണ സൗന്ദര്യവും മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. 90 ശതമാനം ജനങ്ങള്‍ക്കും ഹിന്ദി ഭാഷ അറിയാം.

എൻഗുള്‍ട്രം എന്നാണ് ഭൂട്ടാന്റെ കറൻസിയുടെ പേര്. ഇന്ത്യൻ രൂപയുടെ അതേ മൂല്യം. ഇന്ത്യൻ രൂപ നല്‍കിയാലും കടക്കാർ സ്വീകരിക്കും, അതല്ലെങ്കില്‍ ഇന്ത്യൻ രൂപ കൊടുത്താല്‍ കറൻസി മാറ്റിക്കിട്ടും. വിസയ്ക്ക് പകരം വിമാനത്താവളങ്ങളില്‍ നിന്നും അതിർത്തിയില്‍ നിന്നും ഇന്ത്യക്കാർക്ക് പെർമിറ്റ് എടുക്കാം. പെർമിറ്റിന് അപേക്ഷിക്കാൻ വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസൻസും പാൻ കാർഡും അംഗീകരിക്കില്ല. അമിത ടൂറിസം നിയന്ത്രിക്കാൻ എൻട്രി ഫീസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യക്കാർക്ക് കുറഞ്ഞ ചിലവില്‍ ഭൂട്ടാൻ കണ്ടുവരാൻ സാധിക്കും.

കംബോഡിയ:

ഇന്ത്യക്കാർക്ക് മുൻകൂർവിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന മറ്റൊരു മനോഹരമായ രാജ്യമാണ് കംബോഡിയ. ആധുനികതയുടെ സ്പർശം വളരെ കുറവുള്ള പ്രകൃതിയുടെ നാടൻ കാഴ്ചകളാണ് ഈ രാജ്യം സമ്മാനിക്കുന്നത്. ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. ഓണ്‍ അറൈവല്‍ വിസയില്‍ 30 ദിവസം വരെ താമസിക്കാം. യാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധം. ചിലവ് കുറഞ്ഞ താമസ ഭക്ഷണ സംവിധാനങ്ങളും വിസയ്ക്കായി വലിയ തുക വേണ്ടാത്തതും കംബോഡിയയെ ഒരു ബഡ്ജറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button