FlashGalleryKeralaNewsWild Life

കലി ഇളകി പടയപ്പ; കാറുകൾ തടഞ്ഞു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: മൂന്നാറിൽ നിന്നുള്ള ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങൾ കാണാം

മൂന്നാറില്‍ വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ പരാക്രമണം. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടി രക്ഷപ്പെട്ടു.കഴിഞ്ഞദിവസം വൈകിട്ടിയിരുന്നു സംഭവം. മൂന്നാറില്‍ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്ബൻ തടഞ്ഞത്.

ad 1

വാഹനങ്ങള്‍ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവില്‍ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. ഉടൻ തന്നെ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഏയ്..പോ…ജീവനാണ് വലുത്…കാര്‍ പോകട്ടെ.. ; ഇടുക്കി മൂന്നാർ കല്ലാർ റോഡിൽ യാത്രക്കാർക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന പടയപ്പ. #munnarpadayappa #wildelephant #idukki

Posted by Manorama News TV on Sunday, May 26, 2024

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പരാക്രമണം നടത്തിയിരുന്നു. പിന്നീട് ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നെങ്കിലും ആക്രമണത്തിന് മുതിർന്നിരുന്നില്ല. പൊതുവെ ശാന്തസ്വഭാവമുണ്ടായിരുന്ന പടയപ്പയുടെ ഇപ്പോഴത്തെ സ്വഭാവമാറ്റം ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button