AccidentCourtFlashKeralaKottayamNews

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് പിന്നിലിരുന്ന യുവാവ് മരിച്ച സംഭവം; ഒരു മാസത്തിനകം 30 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകണമെന്ന് ഇൻഷ്വറൻസ് കമ്പനിക്ക് കോടതി നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്. വൈക്കം ചാലപ്പറമ്ബ് മരങ്ങാട്ടുപടി വളവിലുണ്ടായ അപകടത്തില്‍ മരിച്ച ചാലപ്പറമ്ബ് ഞരവേലില്‍ അനൂപ് അജികുമാറിന്റെ (18) കുടുംബത്തിനാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ എംഎസിടി കോടതി ജഡ്ജി കെ.അനില്‍കുമാർ വിധിച്ചത്.

ad 1

2019 സെപ്റ്റംബർ 29നായിരുന്നു അനൂപിന്റെ ജീവനെടുത്ത അപകടം. ബൈക്കിന്റെ പിന്നിലിരുന്ന് അനൂപ് യാത്ര ചെയ്യുമ്ബോള്‍ ബൈക്ക് നിയന്ത്രണം വിട്ടു മരങ്ങാട്ടുപടി വളവിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ബൈക്കിന്റെ ഇൻഷുറൻസ് കമ്ബനി പലിശയും കോടതിച്ചെലവും അടക്കം നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം അനൂപിന്റെ അവകാശികള്‍ക്കു നല്‍കണം. ഹർജിക്കാർക്കു വേണ്ടി ജിമ്മി ജോർജ് ചെമ്ബനാനിക്കല്‍, കെ.എസ്.സന്തോഷ്‌കുമാർ മങ്ങാട്ട്, ജയശേഖർ നായർ താഴത്തുരുത്തില്‍ എന്നിവർ ഹാജരായി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button