ElectionFlashIndiaNationalNewsPolitics

അധികാരത്തിൽ തിരിച്ചെത്തിയാൽ ഏക സിവിൽ കോഡും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും നടപ്പാക്കും: നിലപാട് ആവർത്തിച്ച് അമിത് ഷാ; വിശദമായി വായിക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഞ്ചു വർഷത്തിനുള്ളില്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുമെന്നും വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ad 1

ഭരണഘടനയുടെ സ്രഷ്ടാക്കള്‍, സ്വാതന്ത്ര്യം നേടിയതു മുതല്‍ പാർലമെന്റിനും നിയമസഭകള്‍ക്കും വിട്ടുകൊടുത്ത ഉത്തരവാദിത്വമാണ് ഏക സിവില്‍ കോഡ്. ഭരണഘടനാ രൂപീകരണസമയത്ത് കെ.എം.മുൻഷി, രാജേന്ദ്രബാബു, അംബേദ്കർ തുടങ്ങിയ നിയമപണ്ഡിതർ രാജ്യത്ത് മതാടിസ്ഥാനത്തില്‍ നിയമങ്ങള്‍ ഉണ്ടാവരുതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഏക സിവില്‍കോഡ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നതായും അമിത് ഷാ ചൂണ്ടിക്കാട്ടി. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ പഠിക്കാനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഞാനും അതില്‍ അംഗമായിരുന്നു. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അടുത്തിടെ ഉത്തരാഖണ്ഡില്‍ നടപ്പിലാക്കിയ ഏക സിവില്‍ കോഡ് സാമൂഹികവും നിയമപരവുമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മതമേലദ്ധ്യക്ഷന്മാരുമായി കൂടിയാലോചിച്ച്‌ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button