GalleryIndiaNewsSports

ഐപിഎൽ ഫൈനൽ: ഹൈദരാബാദിന് കൊൽക്കത്തയോട് ഏറ്റ ദയനീയ പരാജയത്തിന് പിന്നാലെ ഗ്യാലറിയിൽ വിങ്ങിപ്പൊട്ടി ഹൈദരാബാദ് ടീം ഉടമ കാവ്യാമാരൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

ഐപിഎല്‍ ഫൈനലിലെ ഹൈദരാബാദിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ ഗാലറയില്‍ വിങ്ങിപ്പൊട്ടി ടീം ഉടമ കാവ്യ മാരൻ. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആദ്യ ഇന്നിംഗ്സിന്റെ തുടക്കം മുതലെ പലവിധ വികാരങ്ങള്‍ മിന്നി മറഞ്ഞ കാവ്യയുടെ മുഖത്ത് പിന്നീട് ദുഃഖം നിഴലിക്കുന്നതാണ് കണ്ടത്. ഓരോ വിക്കറ്റ് വീഴുമ്ബോഴും നിരാശ പ്രകടമായിരുന്നു.

ad 1

കുറഞ്ഞ സ്കോറില്‍ ഹൈദരാബാദ് പുറത്തായതോടെ നിരാശ ഇരട്ടിച്ചു. മറുപടി ബാറ്റിംഗിന് കൊല്‍ക്കത്ത ഇറങ്ങിയപ്പോഴും തോല്‍വി ഉറപ്പിച്ച്‌ കിരീടം കൈവിട്ട നിലയിലായിരുന്നു കാവ്യയുടെ ഭാവഭേദങ്ങള്‍.ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 ഓവറിലാണ് കൊല്‍ക്കത്ത വിജയം നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ഐപിഎല്‍ ഫൈനലിലെ ഏറ്റവും ചെറിയ സ്കോറാണ് ചെപ്പോത്തില്‍ എസ്‌ആർഎച്ച്‌ നേടിയത്. ടോസ് നേടിയ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാർക്കാണ് ഹൈദരാബാദിന്റെ നട്ടെല്ല് ഒടിച്ചത്. കൊല്‍ക്കത്തയുടെ മൂന്നാം കിരീട നേട്ടമാണിത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button