FlashGalleryKeralaNewsPolitics

ക്യാമ്പിൽ മിന്നിക്കാൻ ഇലുമിനാറ്റി ഡാൻസ് കളിച്ച് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ; രണ്ടാം ദിനം നടന്നത് കൂട്ടയടി; പിന്നിൽ മദ്യത്തെ ചൊല്ലിയുള്ള തർക്കം: കെഎസ്‌യുവിന് നാണക്കേടായി ദൃശ്യങ്ങൾ – വീഡിയോ

തിരുവനന്തപുരം: നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇന്റസ്റ്റിറ്റിയൂട്ടിലെ കെ എസ് യു മേഖലാ യോഗത്തില്‍ നടന്നത് ‘ആവേശം’ മോഡല്‍ ആഘോഷം. തിരുവനന്തപുരത്തെ ഈ കേന്ദ്രത്തില്‍ വെള്ളിയാഴ്ച തന്നെ യോഗത്തിനുള്ളവർ എത്തി. ശനിയാഴ്ചയായിരുന്നു ഉദ്ഘാടനം. അതിന് മുമ്ബേ യോഗം കള്ളറാക്കാൻ കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ തന്നെ മുന്നിട്ടിറങ്ങി.

ad 1

ആവേശം എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ പാട്ടിനൊപ്പം അലോഷ്യസ് സേവ്യർ നൃത്ത ചുവടു വച്ചു. കെ എസ് യുക്കാരുടെ ‘രംഗൻ’ ആവുകയായിരുന്നു അലോഷ്യസിന്റെ ലക്ഷ്യം. എന്നാല്‍ അടുത്ത ദിവസം രാത്രിയിലെ ആഘോഷം തമ്മില്‍ തല്ലായതോടെ ‘രംഗണ്ണന്റെ’ ഡാൻസും പുറം ലോകത്ത് എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മെയ് വഴക്കത്തടോ പ്രസി‍ഡൻ്റിൻ്റെ ഡാൻസ്, കൈയ്യൂക്ക് കാണിച്ച് പ്രവർത്തകർ; KSU ക്യാംപിൽ കൂട്ടത്തല്ല് #ksufight #KSU #ksuclash #ksucampclash

Posted by News18 Kerala on Saturday, May 25, 2024

തിരുവനന്തപുരത്തെ ഈ കേന്ദ്രത്തില്‍ വെള്ളിയാഴ്ച തന്നെ യോഗത്തിനുള്ളവർ എത്തി. ശനിയാഴ്ചയായിരുന്നു ഉദ്ഘാടനം. അതിന് മുമ്ബേ യോഗം കളറാക്കാൻ കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ തന്നെ മുന്നിട്ടിറങ്ങി. ആവേശം എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ പാട്ടിനൊപ്പം അലോഷ്യസ് സേവ്യർ നൃത്ത ചുവടു വച്ചു. കെ എസ് യുക്കാരുടെ ‘രംഗൻ’ ആവുകയായിരുന്നു അലോഷ്യസിന്റെ ലക്ഷ്യം. എന്നാല്‍ അടുത്ത ദിവസം രാത്രിയിലെ ആഘോഷം തമ്മില്‍ തല്ലായതോടെ ‘രംഗണ്ണന്റെ’ ഡാൻസും പുറം ലോകത്ത് എത്തി.

ad 3

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പോലും വേണ്ട രീതിയില്‍ യോഗത്തിന് വിളിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഗ്രൂപ്പുകാരനാണ് അലോഷ്യസ്. സുധാകരനെ മാറ്റി നിർത്തിയെന്ന ആരോപണമടക്കം ചർച്ചയാകുന്നതിനിടെയാണ് അടിപൊട്ടിയത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കെപിസിസി അന്വേഷണവും നടക്കും.

ad 5

പുറത്തു നിന്നെത്തിയവരാണ് അടിയുണ്ടാക്കിയതെന്നാണ് കെ എസ് യുക്കാർ പറയുന്നത്. എന്നാല്‍ കെ എസ് യുക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മദ്യലഹരിയാണ് എല്ലാത്തിനും പ്രശ്‌നമായത്. ആഘോഷം അതിരുവിട്ടതോടെ കസേരയില്‍ അടി. എല്ലാം കണ്ട് അലോഷ്യസ് സേവ്യറും നിന്നു. പാറശ്ശാലയില്‍ നിന്നുള്ള നേതാവിന് കൈയ്ക്ക് വലിയ പരിക്കുണ്ടായി. കൈയ്ക്ക് പ്ലാസ്റ്റിക് സർജറി അടക്കം വേണ്ട അവസ്ഥ.

അതിനിടെ അലോഷ്യസ് സേവ്യറിന്റെ നൃത്തത്തിന് ശേഷമാണ് അടിയുണ്ടായതെന്ന പ്രചരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ വസ്തുതയില്ല. പുറത്തു വന്ന അലോഷ്യസ് സേവ്യറിന്റെ നൃത്തം വെള്ളിയാഴ്ച രാത്രിയുള്ളതായിരുന്നു. അപ്പോള്‍ അലോഷ്യസ് സേവ്യറുമായി അടുപ്പമുള്ളവർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഡിജെ നൃത്തമാണ് യഥാർത്ഥത്തില്‍ ക്യാമ്ബിന്റെ മൂഡിനെ ‘ആവേശം’ മോഡലാക്കിയത്. ഇതിന്റെ തുടർച്ചയായി ശനിയാഴ്ച രാത്രിയില്‍ ആവേശം സിനിമയെ വെല്ലും സംഘർഷവും ഉണ്ടായി എന്നതാണ് വസ്തുത.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളില്‍ ഇടപെടാനായിരുന്ന യോഗം വിളിച്ചത്. ഈ പഠന യോഗത്തില്‍ ആവേശം കൊണ്ടു വന്ന അലോഷ്യസ് സേവ്യർ അടക്കം അച്ചടക്കമില്ലായ്മയുണ്ടാക്കാൻ കാരണമായി എന്ന വിലയിരുത്തല്‍ ശക്തമാണ്. എ-ഐ വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. മദ്യപിച്ചെത്തിയ ചിലർ ഹാളിന് പുറത്ത് പ്രശ്‌നം തുടങ്ങി. അത് ഹാളിലേക്കും എത്തി. രാജീവ് ഗാന്ധി സെന്ററിന്റെ ജനലും കസേരയും എല്ലാം തല്ലി തകർക്കുന്ന തരത്തിലേക്ക് വിദ്യാർത്ഥി നേതാക്കള്‍ നീങ്ങി. ഇതെല്ലാം കെപിസിസിയും ഗൗരവത്തോടെ എടുത്തിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസും അന്വേഷണം തുടങ്ങി. പൊലീസില്‍ കെ എസ് യുവോ കെപിസിസിയോ പരാതി നല്‍കാൻ ഇടയില്ല.

ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂറ്റിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച്‌ തകർത്തു. കൂട്ടത്തല്ലില്‍ നിരവധി ഭാരവാഹികള്‍ക്ക് പരിക്കേറ്റു. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി വച്ചത്. സംഘർഷത്തില്‍ കെഎസ്‌യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്തിന് ഗുരുതരപരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്തിനും പരിക്കേറ്റു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി മദ്യപിച്ചാണ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന റിപ്പോർട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനും തിരിച്ചടിയായി. ഈ സമയം കോണ്‍ഗ്രസ് നേതാക്കളാരും അവിടെ ഉണ്ടായിരുന്നില്ല.

കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവില്‍ തയാറാക്കിയ പ്രവർത്തന കലണ്ടർ പ്രകാരമുള്ള മേഖല ക്യാമ്ബുകളില്‍ ഒന്നാണ് നെയ്യാർ ഡാമില്‍ നടന്നത്. തെക്കൻ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കുന്ന ”റിസർജ്ജൻസ്” തെക്കൻ മേഖല ക്യാമ്ബിന് നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പതാക ഉയർത്തി.ഡിസിസി പ്രസിഡന്റ് പാലോട് രവി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ഗോപുനെയ്യാർ, സംസ്ഥാന സംഘടനാ ജന:സെക്രട്ടറി മുബാസ് ഓടക്കാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്ബ്.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്യാമ്ബ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസം വൈകിട്ടാണ്. ഇതിന് ശേഷമാണ് പ്രശ്നം തുടങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ക്യാമ്ബില്‍ എത്തുമെന്നും അറിയിച്ചിരുന്നു. രാമക്കല്‍മേട്ടില്‍ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്ബില്‍ വച്ചാണ് മേഖലാ ക്യാമ്ബുകള്‍ സംഘടിപ്പിക്കാൻ തീരുമാനം എടുത്തത്. തിരുവനന്തപുരത്തെ ക്യാമ്ബില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button