FlashIndiaInternationalNews

മൂന്നാം ലോകമഹായുദ്ധത്തിന് ഇനി ദിവസങ്ങൾ മാത്രം; തീയതി സഹിതം പ്രവചിച്ച ഇന്ത്യൻ ജ്യോതിഷി: വിശദാംശങ്ങൾ വായിക്കാം

ഇനി ഒരു ലോകമഹായുദ്ധം കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ആദ്യത്തെ രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീകരത ഇപ്പോഴും വേട്ടയാടുന്നതിനിടെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച്‌ പുതിയ പ്രവചനങ്ങള്‍ വരുന്നത്. നോസ്‌ട്രഡാമസ്, ബാബ വംഗ പോലുള്ള നിരവധി ജ്യോതിശാസ്ത്ര വിദഗ്ദ്ധർ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ സംഭവിക്കും എന്നതിനെക്കുറിച്ച്‌ വ്യക്തമല്ല. ഇപ്പോഴിതാ ഒരു ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാൻ പോകുന്ന തീയതി വരെ പ്രവചിച്ചിരിക്കുകയാണ്.

ad 1

കൊറിയ – ചെെന സംഘർഷം, ഇസ്രായേല്‍ ഹമാസ് യുദ്ധം തുടങ്ങിയ നിരവധി പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള ഇന്ത്യൻ ജ്യോതിശാസ്ത്ര വിദഗ്ദ്ധൻ കുശാല്‍ കുമാറാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച്‌ പുതിയ പ്രവചനം നടത്തിയത്. ജൂണ്‍ 10,18 അല്ലെങ്കില്‍ 29 എന്നിവ ദിവസങ്ങളില്‍ മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുന്ന സംഭവങ്ങള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കുശാല്‍ കുമാറിന്റെ പ്രവചനം അനുസരിച്ച്‌ മൂന്നാം ലോകമഹായുദ്ധം 2024ല്‍ തന്നെ പൊട്ടിപ്പുറപ്പെട്ടേക്കാം. കടലില്‍ ആയിരിക്കും കൂടുതലും യുദ്ധം നടക്കുകയെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. കുശാലിന്റെ ഈ പ്രവചനം പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതോടെ ലോകം തന്നെ ഒന്ന് നടുങ്ങിയിട്ടുണ്ട്. ഇനി ഒരു ലോകയുദ്ധം ഈ ഭൂമിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. ഒരുവിധപ്പെട്ട എല്ലാ രാജ്യങ്ങളുടെ കെെയിലും വൻ ആണവ ആയുധങ്ങളാണ് ഉള്ളത്. ചില സംഘർഷങ്ങള്‍ ഉടനെ ഉണ്ടാകുമെന്നും അത് വ്യോമയാന മേഖലയെയും ടൂറിസത്തെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹരിയാനയിലെ പഞ്ച്‌കുള സ്വദേശിയാണ് കുശാല്‍ കുമാർ.

ad 3

റഷ്യൻ സൈന്യവും നാറ്റോ സഖ്യവും തമ്മില്‍ നേരിട്ടുള്ള സംഘർഷം കാരണം ലോകം മൂന്നാം ലോകമഹായുദ്ധത്തില്‍ നിന്ന് അല്‍പം മാത്രം അകലെയാണെന്നാണ് അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ളാ‌ഡിമിർ പുടിൻ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് കുശാലിന്റെ ഈ പ്രവചനം.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button