BusinessFlashGalleryKeralaNews

തുടരെ തെറിവിളിയും കൂക്കുവിളിയും: ബിസിനസ് മോട്ടിവേറ്റർ അനിൽ രാമചന്ദ്രന്റെ പരിപാടി നിർത്തിവച്ചു; സംഭവം കോഴിക്കോട്; വീഡിയോ ദൃശ്യങ്ങൾ കാണാം

ബിസിനസ് മോട്ടിവേറ്റർ അനില്‍ രാമചന്ദ്രന്റെ പരിപാടി നിർത്തിച്ചു. റോട്ടറി ക്ലബ് സൈബർ സിറ്റി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയാണ് കാണികള്‍ നിർത്തിച്ചത്.തുടരെ ബിസിനസ്സുകാരെ തെറിവിളിച്ചു സംസാരിച്ചുംകൊണ്ടിരിക്കുന്നതിനിടയിലാണ് കാണികളായ ബിസിനെസ്സുകാർ മുന്നോട്ട് വന്ന് അത് ചോദ്യം ചെയ്തത്. പിന്നീട് വാക്കുതർക്കം ആവുകയും സംഘാടകർ പരിപാടി നിർത്തുകയുമായിരുന്നു.

ad 1

2024 മെയ് 22ന് ഉച്ചയ്‌ക്ക് 1:30 ന് ആയിരുന്നു പരിപാടി ആരംഭിക്കാൻ ഷെഡ്യൂള്‍ ചെയ്‌തത് എന്നാല്‍ അനില്‍ ബാലചന്ദ്രൻ ഹോട്ടലില്‍ നിന്നും പരിപാടിക്ക് ഇറങ്ങാൻ തയ്യാറായിരുന്നില്ല. പ്രതീക്ഷിച്ച ആളുകള്‍ ഇല്ല എന്നായിരുന്നു ഇയാളുടെ പ്രതികരണം എന്ന് ബന്ധപ്പെട്ടവർ പറയുന്നു. പിന്നീട് പലരെക്കൊണ്ടും സംസാരിപ്പിച്ച്‌ ആണ് ഒടുവില്‍ ഒരുമണിക്കൂറിനു ശേഷം അനില്‍ വേദിയിലെത്തിയത്. ഇയാളുടെ പ്രതിഫലം 4 ലക്ഷം രൂപയും ജിഎസ്ടിയും നല്‍കിയിട്ടുണ്ടെന്നും വലിയ ഡിമാന്റുകളാണ് അനില്‍ വച്ചുകൊണ്ടിരുന്നതെന്നും സംഘാടകർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്നാല്‍ പരിപാടി ആരംഭിച്ചു കഴിഞ്ഞപ്പോള്‍ പ്രസംഗത്തിനിടെ അനില്‍ തെറിവിളിച്ച്‌ സംസാരിക്കുകയായിരുന്നു. ക്ഷമകെട്ട കാണികള്‍ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഒടുവില്‍ സംഘാടകർ പരിപാടി നിർത്തുകയാണ് എന്ന് അറിയിക്കുകയായിരുന്നു. അനിലിനെയും സംഘത്തെയും കൂകിവിളിച്ചാണ് കാണികള്‍ യാത്രയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌. വീഡിയോ ചുവടെ കാണാം👇

ad 3

പണവും സമയവും മുടക്കി പോയി ഇരുന്ന് തെറി വിളി കേൾക്കാനും വേണം ഒരു റേഞ്ച്.’ ഞങ്ങൾക്ക് മതി’,’അയിന് ചേട്ടന്റെ പൈസ ഞാൻ തിരിച്ചുതരാം’; പ്രസംഗത്തിൽ തുടരെ തെറി; ബിസിനസ് മോട്ടിവേറ്റർ അനിൽ രാമചന്ദ്രന്റെ പരിപാടി നിർത്തിച്ചു, വാക്കുതർക്കം #anilbalachandran #businessmotivationalspeech #kozhikode

Posted by Live Frames on Friday, May 24, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button