Life Style

കറുത്ത വാലറ്റ് അശുഭമോ? പണം സൂക്ഷിക്കുന്ന വാലറ്റിന് അനുയോജ്യമായ നിറങ്ങൾ ഏതൊക്കെ? വാസ്തുശാസ്ത്രം പറയുന്നത് വായിക്കാം.

വാസ്തുവില്‍ വിശ്വസിക്കുന്ന പലരുമുണ്ട്. വീട് വയ്ക്കുമ്ബോഴും മറ്റും വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അതിനാലാണ്. എന്നാല്‍ വാസ്തുവില്‍ വീട് മാത്രമല്ല, മറ്റ് പല കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും പറയുന്നുണ്ട്. വാസ്തുവില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പഴ്‌സിനെക്കുറിച്ചും ചില നിയമങ്ങള്‍ പറയുന്നുണ്ട്. നിങ്ങള്‍ ശരിയായ നിറത്തിലുള്ള വാലറ്റ് അല്ലെങ്കില്‍ പഴ്‌സ് ഉപയോഗിച്ചാല്‍ ജീവിതത്തില്‍ പണത്തിന്റെ ഒഴുക്ക് എപ്പോഴും ഉണ്ടാകുമെന്നാണ് വിശ്വാസം.

ad 1

വാലറ്റിന്റെ തെറ്റായ നിറം നിങ്ങള്‍ക്ക് പണനഷ്ടത്തിനും കാരണമാകുമെന്ന് വാസ്തു പറയുന്നു. പഴ്‌സിനെക്കുറിച്ച്‌ പറയുമ്ബോള്‍ ഭൂരിഭാഗം പേരും കറുപ്പ് നിറമുള്ള വാലറ്റാണ് ഉപയോഗിക്കാറ്. എന്നാല്‍ വാസ്തു പ്രകാരം കറുപ്പ് നിറമുള്ള വാലറ്റ് ഉപയോഗിക്കുന്നത് ശുഭകരമാണോ? കറുത്ത നിറത്തിലുള്ള പഴ്‌സ് ഉപയോഗിക്കുന്നതിന്റെ ശുഭവും അശുഭകരവുമായ ഫലങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ വായിച്ചറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കറുത്ത നിറമുള്ള പഴ്‌സ് നല്ലതാണോ?

ad 3

കറുപ്പ് നിറത്തിലുള്ള ഒരു വാലറ്റോ പഴ്‌സോ അത്ര ശുഭകരമായി കണക്കാക്കുന്നില്ല. ഈ നിറത്തിലുള്ള പഴ്‌സോ വാലറ്റോ ഉപയോഗിച്ചാല്‍ അത് സാമ്ബത്തിക നേട്ടത്തിന് പകരം സാമ്ബത്തിക നഷ്ടം ഉണ്ടാകുമെന്ന് വാസ്തു വിദഗ്ധന്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍, കറുപ്പ് നിറം ശനിയുടെ നിറമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ശനിയുടെ ദോഷഫലങ്ങളുള്ളവര്‍ ഈ നിറത്തിലുള്ള പഴ്‌സോ വാലറ്റോ ഉപയോഗിച്ചാല്‍ ശനിദേവന്‍ കോപിക്കും. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുകയും ചെയ്യും. കറുത്ത നിറത്തിലുള്ള ഒരു വാലറ്റ് ഉപയോഗിക്കുന്നത് കാരണം ജോലികളില്‍ നിങ്ങള്‍ക്ക് പരാജയം വരികയും ചെയ്യും.

ad 5

പേഴ്‌സില്‍ ഒരു വെള്ളി നാണയം സൂക്ഷിക്കുക:

നിങ്ങള്‍ കറുത്ത നിറമുള്ള വാലറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ ഒരു വെള്ളി നാണയം സൂക്ഷിക്കണം. വെള്ളി നാണയം സമ്ബത്ത് ആകര്‍ഷിക്കാനും കറുത്ത നിറത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാനും സഹായിക്കും. വെള്ളി ചന്ദ്രന്റെ ലോഹമായി കണക്കാക്കപ്പെടുന്നു. അത് എല്ലായ്‌പ്പോഴും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നു. വെള്ളി നാണയം പേഴ്‌സില്‍ സൂക്ഷിക്കുന്നത് മനസ്സിനെ എപ്പോഴും സന്തോഷിപ്പിക്കുന്നു.

പഴ്‌സിന് അനുകൂലമായ നിറങ്ങള്‍ ഏത്?

വാലറ്റിനുള്ള ഏറ്റവും മികച്ച നിറം നീലയായി കണക്കാക്കപ്പെടുന്നു. നീല നിറം സമാധാനത്തെയും സ്ഥിരതയെയും പ്രതീകപ്പെടുത്തുന്നതാണ്. ഒരു നീല വാലറ്റ് നിങ്ങള്‍ക്ക് സാമ്ബത്തിക സ്ഥിരതയും സുരക്ഷിതത്വവും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നതിനൊപ്പം ഇത് നിങ്ങളുടെ വളര്‍ച്ചയും ആകര്‍ഷിക്കുന്നു.

ഒരു പച്ച വാലറ്റ് കൊണ്ടുനടക്കുന്നതും പണവും വിജയവും ആകര്‍ഷിക്കാന്‍ സഹായിക്കും. പോസിറ്റിവിറ്റി, വളര്‍ച്ച എന്നിവയെ പച്ച നിറം പ്രതിനിധീകരിക്കുന്നു. അതിനാല്‍, പണമൊഴുക്കിനൊപ്പം വളര്‍ച്ചയും നിങ്ങള്‍ തേടുകയാണെങ്കില്‍ പച്ച വാലറ്റ് ശരിയായ ഓപ്ഷനാണ്.

തവിട്ട് നിറം ഭൂമിയുടെ മൂലകത്തെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ ഇത് നിങ്ങളുടെ പണത്തിന് കൂടുതല്‍ സ്ഥിരത നല്‍കുകയും നിങ്ങളുടെ വരുമാനവും ചെലവും തമ്മില്‍ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.മഞ്ഞ നിറം സൂര്യന്റെ നിറമാണ്, ഇത് സമ്ബത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇത് സന്തോഷവും പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വാലറ്റിന് അനുയോജ്യമായ നിറമാണ് മഞ്ഞ.

ആവേശം, വിജയം, പോസിറ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന് നിറമാണ് ഓറഞ്ച്. ഇത് സമ്ബത്തും സമൃദ്ധിയും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങളുടെ വാലറ്റിന് ഭാഗ്യ നിറമായി കണക്കാക്കപ്പെടുന്നു. കറുത്ത നിറമുള്ള വാലറ്റ് ഉപയോഗിക്കരുത് എന്നാണ് വാസ്തു പറയുന്നത്. വാസ്തു പ്രകാരം ശരിയായ നിറമുള്ള വാലറ്റ് ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം ഉണ്ടാകും. നിങ്ങള്‍ പണ പ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കില്‍, നിങ്ങളുടെ വാലറ്റിന്റെ നിറം മാറ്റുന്നത് നക്ഷത്രങ്ങളെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സഹായിക്കും.

Source: boldsky.com

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button