FlashIndiaNationalNews

10 വർഷം മുമ്പ് എടുത്ത ആധാർ ജൂൺ 14നകം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അസാധുവാകും? പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദാംശങ്ങൾ ഇവിടെ വായിക്കാം.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്ബ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന്‍ അധോറിറ്റി ഓഫ് ഇന്‍ഡ്യ). സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച്‌ വ്യാപകമായ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില്‍ യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്.

ad 1

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് യുഐഡിഎഐ അറിയിച്ചു. 10 വര്‍ഷത്തിന് ശേഷവും ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കിലും അവയുടെ സാധുത തുടരുമെന്നും യുഐഡിഎഐ വ്യക്തമാക്കി.ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് പുറത്തുവന്ന ഒരു വാര്‍ത്തയെ കേന്ദ്രീകരിച്ചാണ്. ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ് ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ കേന്ദ്രം നീട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

നേരത്തെ മാര്‍ച് 14 വരെയായിരുന്നു സമയപരിധി. പിന്നീട് സമയ പരിധി ജൂണ്‍ 14 വരെ നീട്ടിനല്‍കുകയായിരുന്നു. എന്നാല്‍ സൗജന്യമായി ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജൂണ്‍ 14 വരെ നീട്ടിയത്. ഇതാണ് ജൂണ്‍ 14ന് മുമ്ബ് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്ബ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ അസാധുവാകും എന്ന തരത്തില്‍ അഭ്യൂഹം പരക്കാന്‍ ഇടയാക്കിയതെന്നും യുഐഡിഎഐ വിശദീകരിച്ചു.

ad 3

ജൂണ്‍ 14 നുള്ളില്‍ സൗജന്യമായി ആധാര്‍ പുതുക്കാം. ഓണ്‍ലൈനായി അപ് ഡേറ്റ് ചെയ്താല്‍ മാത്രമേ സൗജന്യ അപ് ഡേറ്റ് സൗകര്യം ലഭിക്കൂ. എന്നിരുന്നാലും നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ആധാര്‍ സേവാ കേന്ദ്രത്തില്‍ പോയി പണം നല്‍കി ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്യാവുന്നതാണെന്നും, മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും യുഐഡിഎഐ അറിയിച്ചു.

ad 5

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button