EntertainmentGallery

ഹൽദി ആഘോഷങ്ങൾക്കിടെ വധുവിന്റെ തലയിലൂടെ പാൽ ഒഴിച്ചു; തടഞ്ഞ് വരൻ: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം.

വിവാഹം എന്നും ആഘോഷമാണ്. പലരും അവരുടെ വിവാഹം എപ്പോഴും ഓർത്തിരിക്കാൻ തക്കവണ്ണം വലിയ ആഡംബരമായിട്ടാവും നടത്തുക. പല സ്ഥലങ്ങളില്‍ പല രീതിയില്‍ ആവും ചടങ്ങുകള്‍ നടത്തുക. അതില്‍ ഒന്നാണ് ഹല്‍ദി. അതിലും പലരും വ്യത്യസ്തത പുലർത്താൻ ആഗ്രഹിക്കാറുണ്ട്. ആഘോഷത്തിനിടെ വധൂ-വരന്മാരുടെ തലയിലൂടെ പാല്‍ അഭിഷേകം നടത്തുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ad 1

തലയിലൂടെ പാല്‍ ഒഴിക്കുമ്ബോഴുള്ള വധുവിന്റെ മുഖഭാവവും വരന്റെ കരുതലുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയിലുള്ളത്. മഞ്ഞ വസ്ത്രം ധരിച്ച്‌ മുഖത്ത് മഞ്ഞള്‍ പുരട്ടി പ്രത്യേകം തയാറാക്കിയ ഇരുപ്പിടത്തിലാണ് വധൂവരൻമാർ ഇരിക്കുന്നത്. ചുറ്റിലും ബന്ധുക്കളും സുഹൃത്തുകളും ഉണ്ട്. ആഘോഷങ്ങള്‍ക്കിടെ അതിഥികള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീ അപ്രതീക്ഷീതമായി വധുവിന്റെ തലയിലൂടെ പാല്‍ ഒഴിച്ചു.മഞ്ഞള്‍ പുരട്ടിയിരിക്കുന്ന വധുവിന്റെ മുഖത്തേക്ക് പാല്‍ കൂടി എത്തിയതോടെ അസ്വസ്ഥത അനുഭവപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കണ്ണുകള്‍ക്ക് നീറ്റല്‍ അനുഭവപ്പെട്ടതിനാല്‍ കണ്ണുകള്‍ തുറക്കാൻ കഴിയാത്ത അവസ്ഥയിലായി. ഉടന്‍ തന്നെ വരൻ ഇടപെട്ടു. വധുവിനു പകരം തന്റെ തലയിലൂടെ പാല്‍ ഒഴിക്കാൻ വരൻ അതിഥിയോട് ആവശ്യപ്പെട്ടു. മുഖത്തും കണ്ണിലുമുള്ള പാല്‍ തുടച്ചു മാറ്റുന്നതിനായി ഒരു ടവല്‍ നല്‍കി വരൻ സഹായിക്കുന്നതും വിഡിയോയില്‍ കാണാം.

ad 3
https://www.instagram.com/reel/C7O0GV9ymxF/?igsh=MW9kMzBxdnF6ejRlYg==
ad 4

സമൂഹമാധ്യമങ്ങളിലെത്തിയ വിഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. വരന്റെ കരുതലിനെ പ്രകീർത്തിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. എന്നാല്‍ ഹല്‍ദിയുടെ ഭാഗമായുള്ള ഇത്തരം ആചാരങ്ങള്‍ വധൂവരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന രീതിയിലും കമന്റുകള്‍ എത്തി. ”ചില സ്ഥലങ്ങളിലെ ആചാരങ്ങളില്‍ പാല്‍ അവിഭാജ്യഘടകമാണ്. ഇത് ചോദ്യം ചെയ്തപ്പോള്‍ അതിഥി അദ്ഭുതപ്പെട്ടുകാണും. എന്നാല്‍ അവർ രണ്ടു പേരും ഇത് നന്നായി തന്നെ കൈകാര്യം ചെയ്തു.”- എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ad 5

”എല്ലാവരും പാലിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ആ യുവാവ് തന്റെ വധുവിനെ രക്ഷിച്ചത് പ്രശംസ അർഹിക്കുന്നു. എത്രത്തോളം അവൻ അവളെ സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമാണ് അത്. ”- എന്നായിരുന്നു മറ്റൊരു കമന്റ്. ”ഇത്തരത്തിലുള്ള പ്രവൃത്തി വധൂ വരന്മാർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് ചില വിഡ്ഢികള്‍ കരുതുന്നില്ല. ”- എന്ന രീതിയിലും കമന്റുകള്‍ എത്തി. പാല്‍ ഇങ്ങനെ വെറുതെ കളയരുതെന്നും പലരും കമന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button