പാചക വാതകത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ഇത് വലിയൊരു ബുദ്ധിമുട്ടായി മാറുകയാണ്. ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗം കുറയ്ക്കാനായി പലരും ഇന്‍ഡക്ഷന്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ ഇതിലും വൈദ്യുതിയുടെ ഉപയോഗം കൂടുതലാണ്. അതുകൊണ്ടുതന്നെ ഗ്യാസ് സിലിണ്ടറും ഇന്‍ഡക്ഷനുമൊക്കെ ജനങ്ങളുടെ ബജറ്റിനെ താറുമാറാക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ന് നമുക്ക് ഒരു സ്റ്റൗവിനെക്കുറിച്ചറിയാം, ഉപയോഗത്തിന് ഗ്യാസിന്റെയോ വൈദ്യുതിയുടെയോ ചിലവിന്റെ ആവശ്യമില്ലാത്ത ഒന്ന്. ഇതിനായി നിങ്ങള്‍ക്ക് ഒരു തവണ 12,000 രൂപ ചിലവഴിക്കേണ്ടിവരും. വിലക്കയറ്റത്തില്‍ നിന്നും ഒരു ആശ്വാസം നല്‍കുന്നതിനായി ഒരു പ്രത്യേക സാങ്കേതിക വിദ്യ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇതില്‍ ഗ്യാസോ വൈദ്യുതിയോ ചെലവാക്കാതെ നിങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യാം.
-->
Surya Nutan Solar Stove
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) Surya Nutan എന്ന പേരില്‍ സോളാര്‍ സ്റ്റൗ അവതരിപ്പിച്ചിട്ടുണ്ട് ഇത് പഴയ സോളാര്‍ സ്റ്റൗവില നിന്നും തികച്ചും വ്യത്യസ്തമാണ്. പഴയ സോളാര്‍ സ്റ്റൗ മേല്‍ക്കൂരയിലോ വെയിലത്തോ വയ്ക്കണമായിരുന്നു. എന്നാല്‍ ഈ സൂര്യ നൂതനെ (Surya Nutan) അടുക്കളയില്‍ തന്നെ ഘടിപ്പിക്കാം. ഇത് ശരിക്കും ഒരു സ്റ്റൗ പോലെയാണ്. ഇതിനെ നമുക്ക് രാത്രിയിലും ഉപയോഗിക്കാം. ഈ അടുപ്പില്‍ രണ്ട് യൂണിറ്റുകള്‍ ലഭ്യമാണ്. അതില്‍ ഒന്ന് അടുക്കളയിലും മറ്റൊന്ന് പുറത്ത് വെയിലത്തും വയ്ക്കും. ഈ സ്റ്റൗ രാത്രിയിലും നമുക്ക് ഉപയോഗിക്കാം. ഇത് പകല്‍ സമയം ഊര്‍ജം സംഭരിക്കുകയും രാത്രിയില്‍ സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
വില
സൂര്യ നൂതന്‍ സോളാര്‍ സ്റ്റൗ (Surya Nutan Solar Stove) രണ്ട് വേരിയന്റുകളിലായാണ് വരുന്നത്. ഒന്നിന്റെ വില 12,000 രൂപയും, ടോപ്പ് വേരിയന്റിന്റെ വില 23,000 രൂപയുമാണ്. ഇത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) ഇതുവരെ വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല. ഉടന്‍ തന്നെ ഇതും മാര്‍ക്കറ്റില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്റ്റൗ ഇന്ത്യന്‍ ഓയില്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും പെട്രോള്‍ പമ്ബില്‍ നിന്നും വാങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക