കാലിന് പരുക്കേറ്റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന രോഗിക്ക് മദ്യസത്കാരം നടത്തി ആംബുലന്‍സ് ഡ്രൈവര്‍. ഡ്രൈവര്‍ വാഹനം നിര്‍ത്തി മദ്യം രോഗിക്ക് ഒഴിച്ചുകൊടുക്കുന്നതിന്റെയും സ്വയം കുടിക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ആംബുലന്‍സില്‍ ഇരിക്കുന്ന സ്ത്രീയെയും കുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ഇരുവരുടേയും മദ്യപാനം. കാലൊടിഞ്ഞ രോഗി സ്‌ട്രെചറില്‍ കിടന്നാണ് മദ്യം കുടിക്കുന്നത്.

ഒഡിഷയിലെ തിര്‍തോള്‍ ഹൈവേയിലാണ് സംഭവം. സംഭവം വിവാദമായതോടെ രോഗി ആവശ്യപ്പെട്ടിട്ടാണ് മദ്യം നല്‍കിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്ത ശേഷം അന്വേഷണം നടത്തുമെന്നും തിര്‍തോള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജുഗല്‍ കിഷോര്‍ ദാസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക