ആരെങ്കിലുമൊക്കെ ആ നാറിയോട് പറയണം ഊക്കലും ഉപദേശവും ഒരുമിച്ച് നടത്തരുതെന്ന്: ടോവിനോ ചിത്രം നാരദൻ കണ്ടതിനുശേഷം രശ്മി നായരുടെ പ്രതികരണം ഇങ്ങനെ; വിമർശനം സംവിധായകൻ ആഷിക് അബുവിനെ ലക്ഷ്യമിട്ട്.
ടോവിനോ നായകനാകുന്ന നാരദന്‍ ചിത്രം കണ്ടതിന് പിന്നാലെ പ്രതികരണവുമായി രശ്മി ആര്‍ നായര്‍. നാരദന്‍ നല്ല സിനിമയാണെന്ന് പറയുന്നതിനോടൊപ്പം ആഷിഖ് അബുവിനെതിരെ വിമര്‍ശനം നടത്തിക്കൊണ്ടാണ് രശ്മി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചും ആഷിഖ് അബുവിന്റെ ഇരട്ടത്താപ്പ് നയത്തിന്റെ കുറിച്ചും തുറന്നു പറഞ്ഞുകൊണ്ടാണ് മോഡലും ഇടത് സഹയാത്രികയുമായ രശ്മി ആര്‍ നായര്‍ സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
വളരെ ഗൗരവമുള്ള വിഷയം ആണ് ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ പറയുന്നത്. കോടതിയോ നിയമ വ്യവസ്ഥയോ കുറ്റവാളികള്‍ ആയി കണ്ടെത്താത്ത വ്യക്തികളെ സമാന്തര വിചാരണ നടത്തി ക്രിമിനലുകളായി പ്രഖ്യാപിക്കുന്ന മാധ്യമ ഗുണ്ടകളെ കുറിച്ചാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സിനിമ ആണ്.
രാഹുല്‍ പശുപാലന്‍ എന്ന വ്യക്തി ക്രിമിനലോ കുറ്റവാളിയോ ആണെന്ന് ഇന്ത്യയിലെ ഒരു കോടതിയും ഇതെഴുതുന്ന നിമിഷം വരെ കണ്ടെത്തിയിട്ടില്ല. പക്ഷെ ആഷിഖ് അബുവിനെ പോലെ ഉള്ള ചില നാരദന്മാര്‍ കൂടി ചേര്‍ന്ന് ക്രിമിനല്‍ ആക്കി അന്ന് നടത്തിയ മാധ്യമ വേട്ടയ്ക്ക് കണക്കുണ്ടാകില്ല.
ആഷിഖ് അബുവിന്റെ അടുത്ത സുഹൃത്തുക്കള്‍ ആയ കുറെ പേരൊക്കെ ഈ പോസ്റ്റ് വായിക്കും അവരില്‍ ആരെങ്കിലും ഒക്കെ ആ നാറിയോട് പറയണം ഊക്കലും ഉപദേശവും ഒന്നിച്ചു നടത്തരുതെന്ന്. നാരദന്‍ നല്ല സിനിമയാണ് എല്ലാവരും കാണണം.