കൊച്ചി: സംവിധായകന്‍ ലിജു കൃഷ്ണയ്ക്കെതിരെ ബലാത്സംഗക്കേസ്. യുവതിയുടെ പരാതിയില്‍ സംവിധായകന്‍ പോലീസ് കസ്റ്റഡയിലാണ്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. കണ്ണൂരില്‍ വച്ചാണ് ലിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

മഞ്ജു വാര്യറും നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ സംവിധായകനാണ് ലിജു കൃഷ്ണ. കാക്കനാട് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ലിജു കസ്റ്റഡിയിലായിരിക്കുന്നത്. ‘പടവെട്ട്’ ഫിലിം ക്രൂവിലുള്ള യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിവിന്‍ പോളിയുടെ പുതിയ ചിത്രമാണ് പടവെട്ട്. കൊവിഡ് മൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കണ്ണൂരില്‍ കണ്ണവത്ത് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക