കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ടിരുന്നു. ഈ ലിസ്റ്റില്‍ ബാലുശേരി കിനാലൂരിലെ പ്രജുവെന്ന മുഹമ്മദ് അമീനും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി നാട്ടില്‍ നിന്ന് കാണാതായ പ്രജുവിന്റെ പേര് മുഖ്യമന്ത്രി പറയുമ്ബോഴാണ് ഇയാള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് കുടുംബം അറിയുന്നത്. കൊലപാതകക്കേസില്‍ പെട്ട് കടബാധ്യതകള്‍ വരുത്തി വെച്ച് നാടുവിടുകയായിരുന്നു ഇയാളെന്ന് ഭാര്യ ഷെറീന പറഞ്ഞു.
ഷെറീനയുടെ വാക്കുകളിങ്ങനെ:
-->
സ്വന്തം ഭാര്യയേയും മകനേയും തെരുവിലേക്ക് തള്ളിവിട്ട് കിടപ്പാടം പോലും വില്‍ക്കേണ്ട അവസ്ഥയിലാക്കി മുങ്ങിയ അവന് ഏത് ദൈവമാണ് സാമാധാനം കൊടുക്കുക. ഇനി സ്വര്‍ണക്കട്ടിയുമായി അവന്‍ തിരിച്ച് വന്നാലും എനിക്കും മകനും വേണ്ട. ഇത്രനാളും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമെന്നും ഒരു നാള്‍ തിരിച്ചുവന്ന് കടം വീട്ടുമെന്നുമൊക്കെയായിരുന്നു കരുതിയത്. പക്ഷെ ഇപ്പോ ഇങ്ങനെയായി. ഞങ്ങള്‍ ഒറ്റപ്പെട്ടുപോയി. അവന്റെ പേരിലുള്ള കൊലക്കേസുമായി ബന്ധപ്പെട്ടുള്ള കേസിന് പോയി കിടപ്പാടം പോലും പണയത്തിന് കൊടുക്കേണ്ട അവസ്ഥയിലായി. കയ്യിലുള്ള 15 പവനും എന്റെ സ്കൂട്ടറും പോയി. ആ കിടപ്പാടം കൂടി പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ ആത്മഹത്യയല്ലാതെ മുന്നില്‍ വഴിയൊന്നുമില്ല. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി അവന്‍ ഐ.എസ്സില്‍ ചേര്‍ന്നെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല’, ഷെറീന പറയുന്നു.
പ്രജു മുന്‍പ് നാല് വിവാഹം കഴിച്ചിരുന്നു. ഷെറീനയെ വിവാഹം ചെയ്യുന്നതിന് മുന്‍പാണ് മതംമാറി മുഹമ്മദ് അമീന്‍ എന്ന പേര് സ്വീകരിച്ചത്. ഈ ബന്ധത്തില്‍ ഷെറീനയ്ക്ക് ഒരു മകനുണ്ട്. വിവാഹം കഴിച്ച ശേഷം മകന് നാല് വയസ്സുള്ളപ്പോഴാണ് അപ്രത്യക്ഷനാവുന്നത്. ഭര്‍ത്താവിനെ കാണുന്നില്ലെന്ന ഭാര്യയുടെ പരാതിയില്‍ 2015 ല്‍ ബാലുശേരി പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക