കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ളീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശാനുസരണം നടന്ന റെയ്ഡില്‍ അന്‍പതോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും രണ്ടു പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്‌.ഓ മാര്‍ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളിലും കുട്ടികള്‍ക്കെതിരെയുള്ള അശ്ളീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. റെയ്ഡില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാര്‍, ജില്ലയിലെ സബ് ഡിവിഷന്‍ ഡിവൈ.എസ്പി മാര്‍, എസ്.എച്ച്‌.ഓ മാര്‍ എന്നിവര്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക