
വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം അഞ്ചല്‍ ഇടമുളയ്ക്കലില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തുമ്ബിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും അഞ്ചല്‍ താഴമേല്‍ സ്വദേശി അഷ്കറും സുഹൃത്ത് അനിയും തമ്മിലായിരുന്നു കൂട്ടത്തല്ല്.
വീട് നിർമാണം നടക്കുന്നയിടത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം മറ്റ് വാഹനങ്ങള്‍ക്ക് പോകാനാകാത്ത വിധം റോഡരികില്‍ നിർത്തിയിട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. വെള്ളം കൊണ്ടുവന്ന പിക്കപ്പിൻ്റെ ഡ്രൈവറായ അഷ്കറും ബൈക്കില്‍ വരികയായിരുന്ന ഷാനവാസും തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനമായി. തടയാൻ എത്തിയ പനച്ചവിള സ്വദേശി അനിയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തി. റിയാസിന്‍റെ തലയ്ക്കടിച്ചു. ആഴത്തില്‍ മുറിവേറ്റു.