
ആലുവയില്‍ മാദ്ധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത സംഭവത്തില്‍ നാല് പേർ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെല്‍വിൻ എന്നിവരാണ് പിടിയിലായത്. കലാകൗമുദി ലേഖിക ജിഷയുടെ വീടാണ് അക്രമികള്‍ അടിച്ചു തകർത്തത്. ജിഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയും അയല്‍വാസിയുമായ രാഹുലിനെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജിഷയുടെ ബന്ധുക്കളും രാഹുലും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ പ്രകോപനത്തില്‍ രാഹുല്‍ സുഹൃത്തുക്കളെ കൂട്ടി വന്ന് വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചു തകർത്തു.