വ്യതസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്ബാദിച്ച ഗായികയാണ് സുനീധി ചൗഹാൻ. ഇപ്പോഴിതാ ഗായിക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഡെറാഡൂണില്‍ നടന്ന സംഗീത പരിപാടിക്കിടെ കാണികളിലൊരാള്‍ സുനീധിക്കു നേരെ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു. ഈ പ്രവർത്തിയോട് ഗായിക പ്രതികരിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

സംഭവത്തിന് ശേഷം ഗാനം അല്പനേരം നിർത്തിവെച്ച അവർ, ‘ബോട്ടിലുകള്‍ എറിയുന്നതിലൂടെ ഒരാള്‍ക്ക് എന്ത് നേടാനാവും? ഷോ കുറച്ചുസമയത്തേക്ക് തടസപ്പെടും. നിങ്ങള്‍ക്ക് അതാണോ വേണ്ടത്’ എന്ന് ചോദിച്ചു. അല്ല എന്നായിരുന്നു ലഭിച്ച മറുപടി. കാണികളിലൊരാളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് സുനീധി നല്‍കിയ മറുപടിക്ക് കയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡെറാഡൂണില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ധൂം മചാലേ, ഷീലാ കാ ജവാനി, കാമിലി, ക്രേസി കിയാ രേ, ആജാ നച്ച്‌ലേ, ബീഡി, ഡെസി ഗേള്‍ തുടങ്ങി നിരവധി ഗാനങ്ങളാണ് സുനീധി ചൗഹാനെ സംഗീതാസ്വാദകരുടെ പ്രിയ ഗായികയാക്കിമാറ്റിയ ഗാനങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക