ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയാണ് മഞ്ജു പിള്ള. ചില കുടുംബചിത്രങ്ങള്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ പരമ്ബരകളും മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം സീരിയലുമാണ് മഞ്ജുവിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയില്‍ പ്രിയങ്കരിയാക്കിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളം സിനിമയിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു ഇപ്പോള്‍.

മഞ്ജുവിന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന് ആശംസകള്‍ നേർന്നുകൊണ്ട് ഫാലിമി എന്ന സിനിമയുടെ സംവിധായകനായ നിതീഷ് സഹദേവ് പങ്കുവച്ച ആശംസയാണ് ശ്രദ്ധ കവരുന്നത്.ഫാലിമിയുടെ ഡബ്ബിംഗ് വേളയില്‍ എടുത്ത വീഡിയോ ആണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഥാപാത്രത്തിന്റെ വികാരങ്ങളത്രയും ഉള്‍കൊണ്ട് മനോഹരമായി ഡബ്ബ് ചെയ്യുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണുക.”ഡബ്ബിംഗ് സിങ്കം. ജന്മദിനാശംസകള്‍ ചേച്ചി. ഭയാനകം ബീഭത്സ൦ കരുണം,” എന്നാണ് നിതീഷിന്റെ ആശംസ.

നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങള്‍’ സിനിമയില്‍ പ്രധാന വേഷം ചെയ്തു. കഴിഞ്ഞ വർഷമിറങ്ങിയ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മയെന്ന കഥാപാത്രം മഞ്ജുവിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക