
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഹണി റോസ് പിന്നീട് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നായികയായി മാറി. ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ തെലുങ്ക് മണ്ണിലും ഹണി റോസിന് ആരാധകരെ കിട്ടി. സമീപകാലത്ത് ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഹണിറോസ്.
ഫോട്ടോഷൂട്ടുകളിലൂടെയും ഉദ്ഘാടന പരിപാടികളുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ് താരം. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, ഹണിയുടെ ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. ആഘോഷ് വൈഷ്ണവാണ് ഈ ഔട്ട്ഡോർ ഫോട്ടോഷൂട്ടിനു പിന്നില്‍.മഞ്ഞ സാരിയും നീല ബ്ലൗസും അണിഞ്ഞ് മുല്ലപ്പൂ ചൂടി ട്രെഡീഷണല്‍ ലുക്കിലാണ് ഹണി റോസ് ചിത്രങ്ങളില്‍.