EntertainmentGalleryKerala

സ്ത്രീകൾ ബിഗ് ബോസിൽ കയറുന്നത് വഴങ്ങി കൊടുത്തിട്ടാണോ? ബിഗ് ബോസിൽ 65 ദിവസം പിടിച്ചുനിന്നത് വസ്ത്രധാരണത്തിന്റെ മെച്ചത്തിൽ അല്ലേ? അവതാരകന്റെ ഇക്കിളി ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ശരണ്യ ആനന്ദ് – വീഡിയോ കാണാം.

ബിഗ് ബോസ് മലയാളം ആറാം സീസണില്‍ നിന്നും 65-ാം ദിവസമാണ് ശരണ്യ ആനന്ദ് എവിക്റ്റായത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം ശരണ്യ നല്‍കിയൊരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിമുഖത്തിനിടയില്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടാൻ ശ്രമിച്ച അവതാരകൻ്റെ പ്രകോപനപരമായ ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടാണ് ശരണ്യ മറുപടി നല്‍കിയത്.

ad 1

“അഖില്‍ മാരാർ പറഞ്ഞൊരു സ്റ്റേറ്റ്മെന്റുണ്ട്, സ്ത്രീകള്‍ ബിഗ് ബോസില്‍ പോവണമെങ്കില്‍ വഴങ്ങി കൊടുക്കണമെന്ന്? ഇതിനെ കുറിച്ച്‌ എന്താണ് ശരണ്യയുടെ അഭിപ്രായം,” എന്നായിരുന്നു അവതാരകന്റെ ചോദ്യം. “അഖില്‍ മാരാർ പറഞ്ഞ കാര്യം അഖില്‍ മാരാരോട് ചോദിക്കണം. ചുമ്മാ വേഷം കെട്ടുകാര്യങ്ങളിലേക്ക് എന്റെ പേര് എടുത്തിടരുത്. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചാല്‍ എല്ലാം വലിച്ചെടുത്ത് ദൂരെകളയും ഞാൻ. ഇവിടെ താങ്കള്‍ എന്നെ വിളിപ്പിച്ചത് എന്റെ കാര്യങ്ങള്‍ ചോദിക്കാനാണ്. അപ്പോള്‍ അതു ചോദിച്ചാല്‍ മതി. അഖില്‍ മാരാരുടെ കാര്യം അവിടെ വീട്ടില്‍ പോയി ചോദിക്കൂ,” എന്നായിരുന്നു ശരണ്യയുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
https://www.instagram.com/reel/C7B-3sGJSj8/?igsh=Njc5OXBvaXRnOXhz
ad 4

ശരണ്യയുടെ ബിഗ് ബോസിലെ വേഷത്തെ വിമർശിച്ചു കൊണ്ടുള്ള ചോദ്യങ്ങള്‍ക്കും ചുട്ടമറുപടിയാണ് ശരണ്യ നല്‍കിയത്.കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തിലൂടെയാണ് ശരണ്യ മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയായത്. ആകാശഗംഗ 2, മാമാങ്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശരണ്യ ഫാഷൻ ഡിസൈനർ, മോഡല്‍, കൊറിയോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയ വ്യക്തിയാണ്. തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച ശരണ്യ ‘1971 ബിയോണ്ട് ബോർഡേഴ്സ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. അച്ചായൻസ്, ചങ്ക്സ്, കാപ്പുചീനോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button