
പാമ്ബിനെ പേടിയില്ലാത്ത മനുഷ്യരുണ്ടോ, ഉണ്ടാവും. എന്നാലും ഭൂരിഭാഗം പേർക്കും പാമ്ബുകളെ പേടിയാണ്. പക്ഷേ, പാമ്ബിനടുത്ത് പോകാൻ യാതൊരു ഭയവും സങ്കോചവും ഇല്ലാത്ത അനേകം മനുഷ്യരെ സോഷ്യല്‍ മീഡിയ സജീവമായതോടെ നാം കാണുന്നുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.ലോകത്തിലെ ഏറ്റവും വലിയ പാമ്ബുകളില്‍ ഒന്നാണ് അനക്കോണ്ട. മിക്കവാറും വെള്ളത്തിലോ അല്ലെങ്കില്‍ മരത്തില്‍ ചുറ്റിപ്പിടിച്ചോ ഒക്കെയാണ് ഇവ കഴിയുന്നത്. ഇരയെ ഞെരിച്ചുകൊന്ന് ഭക്ഷിക്കുന്നതാണ് ഇവയുടെ രീതി.
എന്നാല്‍, അവ മനുഷ്യരെ ഇതുപോലെ ഭക്ഷിക്കുമെന്നത് അടിസ്ഥാനരഹിതമാണ് എന്നാണ് പറയുന്നത്. എന്നിരുന്നാലും, പാമ്ബിന്റെ അടുത്ത് പോകുമ്ബോള്‍ ആരായാലും സൂക്ഷിക്കണം.ഈ വീഡിയോയില്‍ ഒരു ഭീമൻ അനക്കോണ്ടയെയാണ് കാണാനാവുന്നത്. അതിനൊപ്പം ഒരാള്‍ നീന്തുന്നുമുണ്ടത്രെ. വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് safari.travel.ideas എന്ന യൂസറാണ്. വീഡിയോയ്ക്കൊപ്പം വിശദമായ ഒരു കാപ്ഷനും നല്‍കിയിട്ടുണ്ട്.
‘അനക്കോണ്ടയ്ക്കൊപ്പം നീന്തുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യനെ വിഴുങ്ങാൻ കഴിയുന്ന ഏതൊരു പാമ്ബിനൊപ്പവും വെള്ളത്തില്‍ ഇറങ്ങുന്നതും തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എങ്കിലും ചിലയാളുകള്‍ക്ക് അത് സുരക്ഷിതമായി ചെയ്യാനുള്ള കഴിവുണ്ടാവാം. അത് സുരക്ഷിതമായി ചെയ്യുക.’
‘ഈ വീഡിയോയിലൂടെ ഞങ്ങള്‍ വ്യക്തമാക്കാൻ ശ്രമിക്കുന്ന കാര്യം പക്ഷേ ഇതൊന്നുമല്ല. പന്തനാല്‍ വളരെ വലിയ അനക്കോണ്ടകളുടെ ആവാസ കേന്ദ്രമാണ് എന്നതാണ്. അതിനാല്‍ പാമ്ബുകളോട് താല്പര്യമുള്ള, പ്രത്യേകിച്ച് അനക്കോണ്ടയെ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇവിടം സന്ദർശിക്കാം. പാമ്ബിനെ കാണുമെന്ന് ഉറപ്പ് തരുന്നില്ലെങ്കിലും അതിനെ കാണാനുള്ള അവസരം ലഭിക്കാൻ സാധ്യതയുണ്ട്’ എന്നും കാപ്ഷനില്‍ കുറിച്ചിരിക്കുന്നു.