യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെർബിയ്ക്ക് അടുത്താണ് സംഭവം. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് മരിച്ചത്.

നോട്ടിങ്ഹാമില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. ജോർജ്- റോസിലി ദമ്ബതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോർജ്. സഹോദരി ഭർത്താവ്: ലിയോ തോലത്ത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക