യുവനനടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ബന്ധു മരിച്ചു. റിട്ട. അധ്യാപിക ബീന (60) ആണ് മരിച്ചത്. നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് സംഭവം.

ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ.മാത്യുവിന്റെ പിതാവ് ബിജുവിന്റെ ബന്ധുവാണ് മരിച്ച ബീന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക