കൊച്ചി: വീട്ടിലെ പ്രസവാനുഭവം തുറന്നെഴുതിയ യുവതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വളാഞ്ചാരി സ്വദേശിയും അക്യുപങ്ചറിസ്റ്റുമായ ഹിറ ഹരീറയാണ് വീട്ടിലെ പ്രസവത്തിന് പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. യാതൊരു കൈകത്തലുമില്ലാതെ എല്ലാം എളുപ്പമായിരുന്നെന്ന് സോഷ്യല്‍ ആക്ടിവിസ്‌റ്റെന്ന് അവകാശപ്പെടുന്ന ഹിറ പറയുന്നു.

മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് യുവതി. വീട്ടുകാരുടെ സാമീപ്യത്തില്‍ അന്യന്റെ സ്പര്‍ശനമില്ലാതെ കുട്ടി ജനിച്ചെന്നാണ് തീവ്ര മത വിശ്വാസിയായ ഹിറയുടെ അവകാശവാദം. തലയ്ക്കുപകരം കാല്‍ ആദ്യം പുറത്തുവന്നിട്ടും കുഴപ്പമുണ്ടായില്ലെന്നും വജൈനല്‍ ഭാഗത്ത് ചെറിയൊരു പൊട്ടല്‍പോലും ഉണ്ടായില്ലെന്നും അവരുടെ കുറിപ്പിലുണ്ട്.അടുത്തിടെ വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചത് വന്‍ വിവാദമായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു വീട്ടിലെ പ്രസവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടിലെ പ്രസവാനുഭവം #home_birth #nature_birth #free_birth അൽഹംദുലില്ലാഹ്… അൽഹംദുലില്ലാഹ്… അൽഹംദുലില്ലാഹ്… അങ്ങനെ…

Posted by Hira Hareera on Friday, April 19, 2024

എന്നാല്‍, പ്രസവത്തിനിടെ അബോധാവസ്ഥയിലായ യുവതിയെ വീട്ടുകാര്‍ക്ക് രക്ഷിക്കാനായില്ല. ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗമിച്ചിട്ടും വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന കടുത്ത മതവിശ്വാസികള്‍ മലപ്പുറത്തും സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും സജീവമാണ്. മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീയുടേയും കുട്ടിയുടേയും ജീവന്‍ അപകടത്തിലാക്കുന്നതാണ് ഇത്തരം പ്രചാരണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക