ഡൽഹി:യു.എസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന. ഇന്ത്യയില്‍ മൊഡോണ വാക്‌സിന്‍ ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതി പ്രകാരമാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലെത്തുന്നത്. ആദ്യ ബാച്ചില്‍ എത്ര ഡോസ് വാക്‌സിന്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളായ സിപ്ലയാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോസുകൾ നേരിട്ട് സംസ്ഥാനങ്ങൾക്ക് നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. കൊവിഡ് നിന്ന് 94.1% ആണ് മൊഡേണ വാക്സിന്റെ ഫലപ്രാപ്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക