അടിതെറ്റിയാൽ റോബോട്ടും: 20 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ച റോബോട്ട് തളർന്നുവീഴുന്ന വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം
വിശ്രമമില്ലാതെ ആർക്കും പണിയെടുക്കാനാകില്ല. എത്ര വലിയ ജോലിയായാലും തൊഴിലാളികള്‍ക്ക് നിശ്ചിത സമയത്ത് ഇടവേള നല്‍കേണ്ടത് അനിവാര്യമാണ്. മനുഷ്യന് മാത്രമല്ല യന്ത്രങ്ങള്‍ക്കും റോബോട്ടുകള്‍ക്കും ഇത് ബാധകമാണ്. ആവശ്യമായ വിശ്രമം നല്‍കിയില്ലെങ്കില്‍ റോബോട്ട് പോലും തളർന്ന് വീഴും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംരഭക കേന്ദ്രത്തില്‍ ജോലികള്‍ ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട ഒരു റോബോട്ടിന്റെ കഥയാണ് ടെക് ലോകത്ത് ചർച്ചയായിരിക്കുന്നത്. ബൈപെഡല്‍ റോബോട്ടായ ഡിജിറ്റ് ആണ് തുടർച്ചയായ 20 മണിക്കൂറത്തെ ജോലികള്‍ക്കൊടുവില്‍ തളർന്ന് വീണത്. ഏജിലിറ്റി റോബോട്ടിക്സ് ആണ് ഡിജിറ്റ് എന്ന റോബോട്ട് നിർമിച്ചത്.
എന്നാല്‍ തങ്ങള്‍ നിർമ്മിച്ച റോബോട്ടിന് 20 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാനുള്ള കഴിവുണ്ടോ എന്ന പരീക്ഷണം മാത്രമാണ് നടത്തിയതെന്ന് നിർമാതാക്കള്‍ അവകാശപ്പെടുന്നു. തങ്ങളുടെ റോബോട്ട് 99% വിജമാണെന്നും നിർമ്മാതാക്കള്‍ അവകാശപ്പെടുന്നു. എന്തായാലും റോബോട്ടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. മൂന്ന് ദശലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
പരീക്ഷണത്തില്‍ 99 ശതമാനം വിജയനിരക്കാണ് കൈവരിച്ചതെന്ന് കമ്ബനി പറയുന്നു. റോബോട്ട് താഴെ വീഴുന്നത് നിർമാണത്തിലെ പിഴവുകളാണെന്ന വിമർശനവും കമ്ബനി നിഷേധിച്ചു. ബാറ്ററി ചാർജ് കുറഞ്ഞ് സ്വാഭാവികമായ ഷട്ട് ഡൗണ്‍ പ്രൊസസ് ആണ് നടന്നതെന്നാണ് കമ്ബനിയുടെ വിശദീകരണം.എജിലിറ്റി റോബോട്ടിക്സിന്റെ എക്സ് അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മൂന്ന് മില്യൻ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്.