കാട്ടാക്കടയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എട്ടുമാസത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടാക്കട സ്വദേശി വിപിനാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളിലായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

സോനയുടെ മരണത്തിന് കാരണം വിപിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. 2023 ജൂലൈ രണ്ടിനായിരുന്നു പന്നിയോട് സ്വദേശിയായ സോന ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം , ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് വിപിനെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക