ഇന്ത്യയുടെ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യ-പാക് വൈകാരികത കല്യാണ വിഷയത്തിലും ചര്‍ച്ചയായതോടെ വലിയ വിമര്‍ശനങ്ങള്‍ സാനിയക്ക് നേരിടേണ്ടി വന്നു. ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച്‌ ഇരുവരും വിവാഹ മോചിതരായിരിക്കുകയാണ്. മാലിക് ഇതിനോടകം രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു. പാകിസ്താന്‍ മോഡലിനെയാണ് മാലിക് വിവാഹം കഴിച്ചത്.

സാനിയയുടെ വിവാഹ മോചനം ചര്‍ച്ചയായിത്തുടരുമ്ബോള്‍ സാനിയയുടെ സഹോദരിയുടെ രണ്ടാം വിവാഹത്തിന്റെ വിശേഷങ്ങളും ഇപ്പോള്‍ പാപ്പരസികള്‍ ആഘോഷമാക്കുകയാണ്. അനാം മിര്‍സ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി രണ്ടാം വിവാഹം ചെയ്തത്ഒരു ക്രിക്കറ്റ് താരത്തെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ നായകനായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ മുഹമ്മദ് അസാദുദ്ദീനാണ് അനാം മിര്‍സയുടെ ഭര്‍ത്താവ്. 2019ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയും ഇവര്‍ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനാം മിര്‍സയുടേയും അസാദുദ്ദീന്റേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളമായെങ്കിലും ഇപ്പോള്‍ സാനിയയുടെ വിവാഹ മോചനത്തിന് പിന്നാലെയാണ് ഇവരുടെ ദാമ്ബത്യ ബന്ധവും ഗോസിപ്പ് കോളത്തിലേക്കെത്തിയിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെപ്പോലെ തന്നെ ക്രിക്കറ്റിലൂടെ വളരാന്‍ ആഗ്രഹിച്ചയാളാണ് അസാദുദ്ദീന്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ വളരാന്‍ ശ്രമിച്ച താരം പ്രാദേശിക ടൂര്‍ണമെന്റിലും ജൂനിയര്‍ വിഭാഗത്തിലുമെല്ലാം കളിച്ചിരുന്നു. ഗോവയ്ക്കായി രണ്ട് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. 17 റണ്‍സാണ് ആകെ നേടാനായത്. മോശം പ്രകടനം നടത്തിയതോടെ തഴയപ്പെട്ടു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ 11നായും അസാദുദ്ദീന്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്രിക്കറ്റ് പൂര്‍ണ്ണമായും വിട്ട താരം ബിസിനസിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക