അഭിമുഖങ്ങളില്‍ എപ്പോഴും തിളങ്ങുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ സിനിമകളേക്കാളും സൂപ്പർഹിറ്റാണ് തന്റെ അഭിമുഖങ്ങള്‍ എന്നാണ് ധ്യാൻ തന്നെ പറയാറുള്ളത്. അച്ഛൻ ശ്രീനിവാസനും അമ്മയും ചേട്ടൻ വിനീത് ശ്രീനിവാസനുമെല്ലാം പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങളില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ, ധ്യാനിന്റെ പുതിയൊരു അഭിമുഖത്തിന്റെ ബിടിഎസ് വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങള്‍ക്കു ശേഷം’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയുള്ള വീഡിയോ ആണിത്.മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമാണ് നായകൻമാർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ധ്യാനും ബേസില്‍ ജോസഫും വിശാഖ് സുബ്രഹ്മണ്യവും രേഖ മേനോന്റെ അഭിമുഖത്തിനായി ഇരിക്കുകയാണ്. അപ്പോഴാണ് ക്യാമറയ്ക്ക് പിറകില്‍ ഇരിക്കുന്ന വിനീതിന്റെ അപേക്ഷ, “ധ്യാനേ… നീ എന്നെ എത്ര വേണമെങ്കിലും അപമാനിച്ചോ പക്ഷെ സിനിമയുടെ കഥ പറയരുത്,” എന്നാണ് വിനീത് പറയുന്നത്. “നീ പറയാതിരുന്നാല്‍ മതി, എനിക്കു കഥയൊന്നും അറിയൂലെന്നാണ്,” ഇതുകേട്ട് ചിരിയോടെ ബേസില്‍ പ്രതികരിക്കുന്നത്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നിവിന് പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങി വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെയുടേയും സൗഹൃദത്തിന്റേയും കഥ പറയുന്ന ചിത്രമാകും ‘വർഷങ്ങള്‍ക്കു ശേഷം’ എന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. ചിത്രം റംസാൻ- വിഷു റിലീസായി ഏപ്രില്‍ 11ന് തിയേറ്ററുകളില്‍ എത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക