ആലപ്പുഴ: സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയ കിരീടം നേടിയ അധ്യാപികയെ ജോലിയില്‍ നിന്നും മാനേജ്‌മെന്റ് പിരിച്ചുവിട്ടു എന്നാരോപണം. ഇതിനെതിരെ അധ്യാപിക നിയമ നടപടിയുമായി മുന്നോട്ട് നീങ്ങും. ചേര്‍ത്തല കെ.വി.എം. ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കോളേജില്‍ ആണ് വിവാദം.

അരീപ്പറമ്ബ് സ്വദേശിയും കോളേജിലെ ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവിയുമായ പ്രൊഫസര്‍ അനിത ശേഖറിനെയാണ് കെ.വി.എം. ട്രസ്റ്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു എന്നത് ജോലിയിൽ നിന്ന് പുറത്താക്കാനുള്ള കാരണമല്ല എന്നാണ് അധ്യാപിക ചൂണ്ടിക്കാട്ടുന്നത്. സര്‍വ്വീസ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയും, സ്ത്രീത്വത്തിന്റെ അന്തസും സ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്ന കെ.വി.എം. ട്രസ്റ്റ് മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഫ. അനിത ശേഖര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക