മലയാളികളുടെ പ്രിയങ്കരിയാണ് റിമ കല്ലിങ്കല്‍. ഇപ്പോള്‍ സിനിമയില്‍ സജീവം അല്ലങ്കിലും താരം സോക്കറില്‍ മീഡിയയില്‍ എപ്പോഴും സജീവമാണ്. ഇപ്പോഴിതാ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന റിമ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് വൈറല്‍ ആയി മാറുന്നത്. ചിത്രത്തില്‍ അതിമനോഹരമായാണ് റിമ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പാർട്ടി സ്റ്റൈലിഷ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

ജനുവരിയില്‍ ആയിരുന്നു റിമയുടെ ജന്മദിനം. പക്ഷേ കഴിഞ്ഞ ദിവസമാണ് പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ റിമ പങ്കിട്ടത്. പിറന്നാല്‍ പാര്‍ട്ടിക്കു റിമ ധരിച്ച സ്വര്‍ണനിറമുള്ള വസ്ത്രം ഡിസൈന്‍ ചെയ്തത് സുഹൃത്ത് ദിയ ജോണാണ്. അന്ന ബെൻ അടക്കമുള്ളവരെയും റിമ പങ്കുവച്ച ചിത്രങ്ങളില്‍ കാണാം. റിമയ്ക്കായി ഒരുക്കിയ കേക്കിനും പ്രത്യേകതകളേറെയായിരുന്നു. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രത്തിനു സമാനമായ കേക്ക് ആണ് കൂട്ടുകാർ തയാറാക്കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിമ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’മാണ്. 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് ‘നീലവെളിച്ചം’. മധു, പ്രേം നസീർ, വിജയ നിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് ക്ലാസിക് ചിത്രമായ ഭാർഗവീനിലയത്തില്‍ അഭിനയിച്ചത്.ദേശീയ പുരസ്‌കാരം നേടിയ ‘ബിരിയാണി’ എന്ന സിനിമയുടെ സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന ‘തിയറ്റർ’ ആണ് റിമയുടെ പുതിയ പ്രോജക്‌ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക