കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെക്കെതിരെ ഒരക്ഷരം മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ശോഭയുടെ പരാമർശത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.ജനത്തെ വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേസെടുക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടതിന് പുറമേ അത് നടത്തിയും കാട്ടിത്തന്നു.

ശോഭ തമിഴ്നാടിനെതിരെയുള്ള പരാമർശം പിൻവലിച്ച്‌ നിരുപാധികം മാപ്പു പറഞ്ഞെങ്കിലും മുഖ്യമന്ത്രി വിടാനൊരുക്കമായിരുന്നില്ല. ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭക്കെതിരെ കേസും എടുത്തിട്ടുണ്ട്. ശോഭക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് തമിഴ്നാടിൻ്റെ മുഖ്യമന്ത്രി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാടിനോട് മാപ്പു പറഞ്ഞ മന്ത്രി കേരളത്തെക്കുറിച്ച്‌ നടത്തിയ പരാമർശം ഇതുവരെ പിൻവലിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം കേന്ദ്ര മന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടും ഒരക്ഷരം ഉരിയാടാനോ പ്രതികരിക്കാനോ കേരള മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ബിജെപി നേതാവിനെതിരെ നടപടിയെടുക്കണം എന്നു പോലും നാവ് പൊന്തിക്കാത്ത പിണറായി വിജയൻ്റെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

കേരളം നമ്ബർ വണ്‍ എന്നും, കേരള മാതൃക എന്നൊക്കെ നാഴികയ്ക്ക് നാപ്പത് വട്ടം ഉദ്ഘോഷിക്കുന്ന മുഖ്യമന്ത്രിയുടെ കർണാടകയിടെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ മിണ്ടാത്തത് അണ്ണാക്കിൻ്റെ പിരിവെട്ടി പോയതുകൊണ്ടാണോ എന്നും സോഷ്യല്‍ മീഡിയകളില്‍ വിമർശനം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനടക്കം ശോഭക്കെതിടെ നടപടിയെടുടുക്കാനുള്ള നീക്കം തുടരുമ്ബോഴും മുഖ്യമന്ത്രിയോടൊപ്പം മൗനം തുടരുന്നത് കേരളത്തിലെ മുഖ്യമന്ത്രിയും മൗനം തുടരുകയാണ്. മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം അവലംബിക്കുന്നു എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.

ബെംഗളൂരില്‍ അക്രമം അഴിച്ചുവിടുന്നത് തമിഴ്നാട്ടുകാരും മലയാളികളാണ് എന്നുമാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം. കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത് മലയാളികളാണ് എന്ന് പറഞ്ഞ് ശോഭ സംസ്ഥാനത്തെ ഒട്ടാകെയാണ് അപമാനിച്ചിരിക്കുന്നത്. രമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നുമാണ് മന്ത്രിയുടെ വിദ്വേഷ പരാമർശങ്ങള്‍ നീണ്ടത്.

സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളെയും പരസ്യമായി അപമാനിച്ച കേന്ദ്ര മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ നിലപാടുകള്‍ക്കെതിരെ മൈക്കിൻ്റെ മുന്നില്‍ മാത്രം പ്രസംഗിക്കുന്ന പിണറായി വിജയൻ സായിപ്പിനെ കാണുമ്ബോള്‍ കവാത്ത് മറക്കുംഎന്ന പ്രയോഗത്തെ ഓർമ്മിപ്പിക്കുയാണിപ്പോൾ. പിണറായിയുടെ മൗനത്തിന് പിന്നിൽ മകൾ വീണക്കെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആണെന്നും വിമർശനമുയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക