നാടാകെ വന്യജീവി ആക്രമണങ്ങളുടെ നിരന്തരമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃഷിയും, ജീവനോപാധികളും, വീടിന്റെ ഭാഗങ്ങളുമടക്കം കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ തകരുന്നത് നിത്യസംഭവമായി മാറുന്നതിനൊപ്പം മനുഷ്യ ജീവനെടുക്കുന്നതുവരെ എത്തി നില്‍ക്കുന്നു ഈ ആക്രമണങ്ങളുടെ കഥകള്‍.

അവിടെയാണ് ഒരു കാട്ടാനയുടെ വളരെ വ്യത്യസ്തമായ ഒരു വീഡിയോ ക്ലിപ്പ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.ഒരു വീടിനുള്ളിലെ കാർ പോർച്ചിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന കാട്ടാന അവിടെ ഒരു നാശനഷ്ടവുംവരുത്താതെ എങ്ങനെ പുറത്തിറങ്ങുന്നു എന്നതാണ് വീഡിയോയിലുള്ളത്. തിരിച്ചിറങ്ങുമ്ബോള്‍ തനിക്ക് എളുപ്പത്തില്‍ തട്ടി തകർക്കാവുന്ന വീടിന്റെ മതില്‍ വളരെ ശ്രദ്ധയോട് കൂടി മറികടക്കുന്ന ആനയുടെ ക്ഷമയും ശാന്തതയും വീഡിയോയില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ മുൻകാലുകള്‍ വല്യ പ്രയാസം കൂടാതെ മതിലിന് പുറത്തെത്തിക്കുന്ന ആന വളരെ പണിപ്പെട്ടാണ് പിൻകാലുകള്‍ മതിലിന് വെളിയിലേക്ക് എത്തിക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്. അത്ര പാടുപെട്ടിട്ടും മതിലിന് ഒരു പോറല്‍ പോലും വരുത്താതെ ആന പുറത്തെത്തുന്നു എന്നതാണ് ഈ മതില് ചാട്ടത്തിന്റെ ഹൈലൈറ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക