മനുഷ്യനെ അമ്ബരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ദിവസവും വെെറലാകുന്നത്. ഇതില്‍ പാമ്ബുകളുടെ വീഡിയോയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. പാമ്ബുകളില്‍ പലതരം അപൂർവ ഇനങ്ങള്‍ ഉണ്ട്. എന്നാല്‍ ചുവന്ന നിറത്തിലുള്ള മൂർഖനെ അധികമാരും തന്നെ കണ്ടിട്ടില്ല. അത്തരത്തില്‍ ഒരു പാമ്ബാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം.

ഇൻസ്റ്റാഗ്രാമിലാണ് ചുവന്ന മൂർഖന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരാള്‍ ചുവന്ന നിറമുള്ള പാമ്ബിനെ ഇഷ്ടിക അടുക്കിവച്ചിരിക്കുന്നതിന് ഇടയില്‍ നിന്ന് എടുക്കുന്നു. മൂർഖനെ തൊടുമ്ബോള്‍ അത് നാവ് പുറത്തിടുന്നതും കാണാം. ‘പാമ്ബിനെ രക്ഷപ്പെടുത്തി തുറന്നുവിട്ടു’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച്‌ ഇപ്പോഴും ചർച്ച നടക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചുവന്ന നിറത്തിലുള്ള മൂർഖൻ ഉണ്ടോയെന്നാണ് പലരുടെയും സംശയം.16,000-ത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. ഇത് എന്താണ് നിറം മാറുന്ന പാമ്ബോ അതോ കളർ ചെയ്തതാണോയെന്നും പലരും ചോദിക്കുന്നുണ്ട്. ഇത് ഒരു അപൂർവ കാഴ്ചയാണെന്നാണ് ചിലരുടെ കമന്റ്. റെഡ് സ്പിറ്റിംഗ് കോബ്ര ഇനത്തില്‍പ്പെട്ട പാമ്ബാണ് ഇതെന്നും ചിലർ അവകാശപ്പെടുന്നു. ഈജിപ്ത്, ടാൻസാനിയ, ഉഗാണ്ട, സുഡാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക