തിരുവനന്തപുരം: ഇ.പി ജയരാജൻ – രാജീവ് ചന്ദ്രശേഖർ ബിസിനസ് ഇടപാട് ആരോപണത്തില്‍ ഇ പിയുടെ കുടുംബവും നിരാമയ ജീവനക്കാരും ഒന്നിച്ചുള്ള ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടു. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയാണ് നിരാമയ റിട്രീറ്റ്സ്.

കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ചിത്രം പുറത്തുവിട്ടത്. വൈദേഹം റിസോർട്ട് നിരാമയയില്‍ ലയിച്ചപ്പോള്‍ എടുത്ത ചിത്രമാണ് പുറത്തുവിട്ടത്.ഇതിലൂടെ എല്‍ഡിഎഫ് കണ്‍വീനർ എൻഡിഎ കണ്‍വീനർ ആയി മാറിയെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനർ ഇവിടെ പ്രവർത്തിക്കുന്നത് എൻഡിഎക്ക് വേണ്ടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി സ്ഥാനാർത്ഥികള്‍ മിടുക്കരാണെന്ന ഇപിയുടെ പ്രസ്താവന ഈ അവസരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നിരന്തരം കേരളത്തില്‍ വരുന്നത് യുഡിഎഫ് സ്ഥാനാർത്ഥികളെ തോല്‍പ്പിക്കാനാണ്. അതിനുവേണ്ടി എല്‍ഡിഎഫും എൻഡിഎയും തമ്മില്‍ അന്തർധാരയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക