HealthLife Style

സ്വയംഭോഗം: പ്രതിരോധശേഷിക്കും, ആരോഗ്യത്തിനും നല്ലതോ?

സ്വയംഭോഗമെന്നത് പലപ്പോഴും ഒരു മോശം പ്രവര്‍ത്തിയായാണ് പലരും കണക്കിലാക്കുന്നത്. വളരെ സാധാരണമായി എല്ലാ പ്രായത്തിലുമുള്ള ആളുകളും സ്വയംഭോഗം ചെയ്യാറുണ്ട്. അതേസമയം സ്വയംഭോഗം പുരുഷ ശേഷി കുറയ്ക്കുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും തുടങ്ങി നിരവധി തെറ്റിദ്ധാരണകളും സമൂഹത്തില്‍ വ്യാപകമാണ്. ഇടയ്ക്കിടെയുള്ള സ്വയംഭോഗം ബീജത്തിന്റെ എണ്ണത്തെയൊ ഗര്‍ഭിണിയാകാനുള്ള കഴിവിനെയോ ബാധിക്കില്ല എന്നതാണ് സത്യം.

വാസ്തവത്തില്‍ സ്വയംഭോഗം മാനസികമായും ശാരീരികമായും ചില ഗുണങ്ങളും നല്‍കുന്നുണ്ട്.സ്വയംഭോഗവും ലൈംഗികതയും തലച്ചോറിലെ എന്‍ഡൊര്‍ഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സെക്‌സ് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ ഓക്‌സിടോസിന്‍, പ്രൊലാക്ടിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ പ്രകാശനത്തെ സ്ഖലനം ഉത്തേജിപ്പിക്കുന്നു. നല്ല ഉറക്കം ലഭിക്കാന്‍ ഇത് സഹായിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

അതേസമയം സ്വയംഭോഗവും രതിമൂര്‍ച്ഛയും പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താന്‍ സ്വയംഭോഗം സഹായിക്കുന്നു. കൂടാതെ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സ്വയംഭോഗം സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സ്വയംഭോഗം സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button