നഗ്നനായി ആശുപത്രിക്കുള്ളില്‍ കറങ്ങി ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ.ദയാനന്ദ് മോട്ടിപാവ്ലെ മാധ്യമങ്ങളോട് പറഞ്ഞു.

എന്താണ് ഡോക്ടര്‍ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യത്തിന്റെയോ മറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതിന്റെയോ സ്വാധീനത്തിലായിരിക്കാം ഇത്തരമൊരു പ്രവൃത്തി. സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോക്ടര്‍ മയക്കുമരുന്നിന് അടിമയാണെന്ന് ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക